ത്യക്കാക്കരയിലെ ചിത്രകലാകാരന്‍മാര്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ്

മനോഹരമായ പ്രക്യതി ഭംഗി നിറഞ്ഞ ഗ്രാമ പ്രദേശമായിരുന്നു ത്യക്കാക്കര. അതിപ്പോള്‍ ആധുനിക സൗകര്യങ്ങളോടുള്ള പട്ടണമായി മാറിയിരിക്കുന്നു. പാടങ്ങളും, പുഴകളും, മലകളും കൊണ്ട് സുന്ദരമായ പ്രദേശം എത്രയോ പഴയ സിനിമകളില്‍ ഇപ്പോഴും കാണാം. ത്യക്കാക്കരയില്‍ പ്രശസ്തരല്ലാത്ത ഒട്ടേറെ ചിത്രകാരന്‍മാര്‍ ഉണ്ടായിരുന്നു. അവര്‍ പലരും വിസ്മ്യതിയിലായത് ഒരു അവശേഷിപ്പും വെയ്ക്കാതെയായിരുന്നു. സ്വയം ഉള്‍വലിയുന്നവരായിരുന്നല്ലോ പല കലാകാരന്‍മാരും. ഒട്ടേറെ കലാകാരന്‍മാര്‍ അവസരം ലഭിക്കാതെ എരിഞ്ഞടങ്ങിയിട്ടുണ്ട്. അത് ചിത്രകലാ രംഗത്ത് മാത്രമല്ല, സംഗീതലോകത്തും, അഭിനയ ലോകത്തും, സാഹിത്യ ലോകത്തും ഉണ്ട്. ത്യക്കാക്കരയിലെ മാത്രം അവസ്ഥയല്ല അത്.

മഹാബലിയുടെ രൂപം ആദ്യം വരച്ചത് തമിഴ്നാട്ടിലെ ശിവകാശിയിലുള്ള ചിത്രകാരനായിരിക്കണം. പുരാണങ്ങളില്‍ വിവരിക്കുന്ന മഹാബലി കുടവയറനല്ല, കപ്പട മീശയും ഇല്ല. പിന്നെ ഈ രൂപം എങ്ങിനെ വന്നു എന്ന ചരിത്രാന്വേഷണമാണ് ചിത്രകാരനില്‍ കൊണ്ടെത്തിച്ചത്. ഓരോ ദൈവ രൂപങ്ങളും ചിത്രകാരന്‍ ഭാവനയില്‍ വരച്ചിടുന്നതാണ്. അത് പിന്നീട് വരുന്ന ചിത്രകാരന്‍മാര്‍ പിന്തുടരും. പണ്ട് ദൈവങ്ങളുടെ രൂപം കലണ്ടറിന് വേണ്ടി വരച്ചിരുന്ന പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോമസ് ആന്‍റണി പറഞ്ഞത് ഓര്‍മ്മ വരുന്നു. ഒരു ചിത്രവുമില്ലാതിരുന്ന പുണ്യവാളനാക്കപ്പെട്ട വ്യക്തിയുടെ രൂപം അദ്ദേഹത്തിന്‍റെ ഭാവനയില്‍ വിരിഞ്ഞതായിരുന്നത്രെ. ഇപ്പോള്‍ പലയിടത്തും കാണുന്നത് തോമസ് ആന്‍റണി ഭാവനയില്‍ വരച്ച മുഖമാണ്.

ത്യക്കാക്കര വാമനമൂര്‍ത്തി വിഗ്രഹത്തിന്‍റെ രൂപം ആദ്യം വരച്ചത് ത്യക്കാക്കരയിലെ ഒരു ചിത്രകാരന്‍ തന്നെയാണ്. ത്യക്കാക്കര ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെ താമസിക്കുന്ന സോമശേഖരന്‍ എന്ന ആര്‍ട്ടിസ്റ്റ് സോമനാണ് അത് വരച്ചത്. വിഗ്രഹം 45 ദിവസമെടുത്ത് നടയില്‍ നിന്ന് നിരീക്ഷിച്ചിരുന്നു. പൂജാരിമാരുടെ സഹായത്താല്‍ ദര്‍ഭപുല്ലില്‍ അളവെടുത്താണ് അദ്ദേഹം ചിത്രം പൂര്‍ത്തീകരിച്ചത്. പിന്നീട് പലരും വാമനമൂര്‍ത്തി വിഗ്രഹത്തിന്‍റെ ചിത്രം പകര്‍ത്തി വരച്ചിട്ടുണ്ട്.

Also read:  പൈപ്പ് ലൈന്‍ ജംഗ്ഷന്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

തൃക്കാക്കരയിലെ ആദ്യ നാടക സംവിധായകന്‍ സിനിമ പോസ്റ്റര്‍ ഡിസൈനര്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ദാസന്‍. ഹിന്ദി സിനിമയുടെ പോസ്റ്റര്‍ വാമന ദാസന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കേസരി സ്മാരക സഹ്യദയ വായനശാലയുടെ എബ്ലം ഡിസൈന്‍ ചെയ്തത് ദാസന്‍ ആയിരുന്നു. ത്യക്കാക്കര കാക്കനാട് സ്വദേശിയായ സലില്‍ പി വാസുദേവന്‍ ആര്‍എല്‍വിയില്‍ നിന്ന് ചിത്രകല പഠിച്ചിറങ്ങി ഈരംഗത്ത് പ്രശസ്തനായി. നല്ലൊരു ഫോട്ടോഗ്രാഫര്‍കൂടിയായ സലില്‍ ഒട്ടേറെ പ്രദര്‍നങ്ങളും നടത്തിയിട്ടുണ്ട്.

തോമസ് വാത്തികുളം എന്ന പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മ ശൈലിയില്‍ ചിത്രങ്ങള്‍ വരച്ച് പ്രശസ്തനായിരുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ നിന്നാണ് ചിത്രകല പഠിച്ചത്. 1989ല്‍ അദ്ദേഹം അന്തരിച്ചു. ജോസഫ്, റോക്കി, മാത്യൂസ് എന്നീ സഹോദരങ്ങള്‍ ചുവര്‍ ചിത്രം, കൊത്തുപണി എന്നിവയുമായി ത്യക്കാക്കരയിലെ പള്ളികളിലെ സ്ഥിരം സാനിധ്യമായിരുന്നു. ജോസഫ് പള്ളികളിലെ ചുമര്‍ ചിത്രങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. റോക്കി കൊത്തുപണിയിലാണ് കൂടുതല്‍ തിളങ്ങിയത്. മാത്യൂസ് ചുമരെഴുത്തിലും ബാനര്‍ എഴുതുന്നതിലും, വ്യക്തി ചിത്രം വരയ്ക്കുന്നതിലും കേമനായിരുന്നു… ഇടപ്പള്ളിയില്‍ പണ്ട് മാത്യൂസ് വരച്ച ഇലക്ഷന്‍ ചുമര് പഴയ മാര്‍ക്കറ്റിന് സമീപം ഇപ്പോഴും കാണാം. കാളപ്പെട്ടിക്ക് വോട്ട് ചോദിച്ചുള്ള ചുമരെഴുത്താണ് അത്. അദ്ദേഹം പഴയ കോണ്‍ഗ്രസുകാരനായിരുന്നു. കോണ്‍ഗ്രസിന്‍റെ ചുമരെഴുത്ത് മിക്കവാറും അദ്ദേഹമായിരുന്നു. ഫ്ളെക്സും, അച്ചടിയും വ്യാപകമല്ലാത്ത കാലത്തായിരുന്ന ചുമരഴുത്ത്. ത്യക്കാക്കരയില്‍ മാത്രമല്ല കേരളത്തില്‍ തന്നെ ചുമരെഴുത്ത് മാത്രമാണ് പ്രചാരത്തിലുണ്ടായിരുന്നത്.

Also read:  ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്നുലക്ഷം കടന്നു

ത്യക്കാക്കരയിലെ പ്രശസ്തമായ കളര്‍ ലൈഫ് എന്ന സ്റ്റുഡിയോ നടത്തുന്നത് മാത്യൂസിന്‍റെ മകന്‍ ആന്‍റണിയാണ്. നല്ല ചിത്രകാരന്‍കൂടിയായ ആന്‍റണി ഫോട്ടോഗ്രാഫര്‍ കൂടിയാണ്. അദ്ദേഹം വരച്ച ഒട്ടേറെ രംഗപടങ്ങള്‍ നാടകങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. ജില്ലാ, സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ചിത്രകലയില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിതാവ് കോണ്‍ഗ്രസിന് ചുമരെഴുതിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ആന്‍റണി ഇടത് പക്ഷത്തിന് വേണ്ടിയാണ് ചുമരുകള്‍ എഴുതിയത്. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മികച്ച ചുമരെഴുത്തുകള്‍ വേണമായിരുന്നു. ആര്‍ട്ടിസ്റ്റ് ജോര്‍ജ് കലഭവനില്‍ നിന്ന് ചിത്രകല പഠിച്ച് ഈ രംഗത്ത് പ്രശസ്തനായ വ്യക്തിയാണ്. ഇപ്പോള്‍ ചിത്രകലാ അദ്ധ്യാപകന്‍ എന്ന നിലയില്‍ ജോര്‍ജിന് ഒട്ടേറെ ശിഷ്യന്‍മാരും ഉണ്ട്.

ത്യക്കാക്കരയിലെ സാംസ്കാരിക കൂട്ടായ്മയില്‍ നിന്ന് പുറത്ത് വന്നിരുന്ന കൈയ്യെഴുത്ത് മാസിക ചേതന പണ്ട് വളരെ പ്രശസ്തമായിരുന്നു. അതിന്‍റെ ചിത്രപണി മുഴുവന്‍ ചെയ്തിരുന്നത് ചേലപ്പുറത്ത് സി ബി മുരളീധരന്‍ എന്ന മുരളിയായിരുന്നു. തികഞ്ഞ ഇടത് പക്ഷവാദിയായിരുന്ന അദ്ദേഹം ത്യക്കാക്കരയിലേയും കളമശ്ശേരിയിലേയും ഒട്ടുമിക്ക ചുമരുകളിലും കലാപ്രകടനം നടത്തിയിട്ടുണ്ട്.

Also read:  സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക്: 211 രോഗ ബാധിതര്‍

പ്രശസ്തനായ ഈസ്റ്റ് മാന്‍ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായിരുന്ന വ്യക്തിയാണ് ആര്‍ട്ടിസ്റ്റ് തോമസ്. പഴയ ഫോട്ടോകള്‍ പുതുക്കി നല്‍കയും, വ്യക്തമല്ലാത്ത ഫോട്ടോകള്‍ വരച്ച് നല്‍കിയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഏറെകാലം ത്യക്കാക്കര കൊല്ലംകുടി മുകളില്‍ താമസിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ ആലുവ പാനായികുളത്തുണ്ട്. ചിത്രകൂടം സേവ്യര്‍ സമാനമായി കലാലോകത്തുണ്ടായ അനുഗ്രഹിത കലാകാരനാണ്. ചിത്രകാരനും, കാരിക്കേച്ചറിസ്റ്റുമായ ജോണ്‍ ആര്‍ട്ട്സ് കലാഭവന്‍ കര്‍ദിനാള്‍ സ്ക്കൂളിന് തൊട്ട് താഴെ തന്നെയാണ് താമസം. കലാഭവനിലെ ചിത്രകലാ അദ്ധ്യാപകനായിരുന്നു. കര്‍ദിനാള്‍ സ്ക്കൂളിന് സമീപം തന്നെയാണ് ചിത്രകാരി രാജനന്ദിനിയും.

ഫാക്റ്റില്‍ പരസ്യ വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റായിരുന്ന ശബരീനാഥ്. അഞ്ച് വര്‍ഷം അവിടെ ജോലി ചെയ്ത് സ്വയം പിരിഞ്ഞ് സ്വതന്ത്രമായി ചിത്രകലയില്‍ അദ്ദേഹം വ്യാപ്രതനായി. പ്രായം കൊണ്ട് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. അദ്ദേഹം വരച്ചു കൂട്ടിയ കാന്‍വാസുകള്‍ എത്രയെത്രയാണ്. ജി അരവിന്ദനൊപ്പം ബാല്യകാലവും, യുവത്ത്വവും ചിലവിട്ട ശബരീനാഥ്, രാമു എന്ന കഥാപാത്രത്തിന്‍റെ മാത്യകയാണ്. അരവിന്ദനെ പോലെ ശബരീനാഥും കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു.

പുതുതലമുറയിലെ ഒട്ടേറെ പേര്‍ ഇപ്പോള്‍ ചിത്രകലയില്‍ കഴിവ് തെളിയിക്കുന്നു. ചിത്രകലയും, ഡിസൈനിങ്ങും പാഠഭാഗമായതോടെ ഒട്ടേറെ യുവാക്കള്‍ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആര്‍എല്‍വിയിലും, ഫൈനാര്‍ട്ട്സ് കോളേജിലും, അനിമേഷന്‍ പഠന കേന്ദ്രങ്ങളിലും ചിത്രകല പഠിക്കുന്ന ത്യക്കാക്കരയില്‍ നിന്നുള്ള നൂറിലേറെ പേരെ കാണാം.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക! അറ്റ്ലാന്റയിൽ ആദ്യമായി മാധ്യമ കൂട്ടായ്മ!

അറ്റ്ലാന്റ: രണ്ടു പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കക്ക് ഏറ്റവും പുതിയ ചാപ്റ്റർ അറ്റ്ലാന്റയിൽ രൂപീകൃതമായി. പ്രസിഡന്റ്

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

ഗാന്ധിഭവന്‍ ; സോമരാജന്റെ ജീവകാരുണ്യ ചിന്തയില്‍ നിന്ന് നാമ്പെടുത്ത മഹാപ്രസ്ഥാനം

ഒരു വ്യക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തപ്പെടുന്ന ആലംബഹീനരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാണ് ഗാന്ധിഭവന്‍. മക്കള്‍ക്കുവേണ്ടാത്തവര്‍, അനാഥ ശി ശുക്കള്‍, രോഗപീഡിതര്‍, മാനസികാസ്വാസ്ഥ്യമുള്ളവര്‍… നിന്ദിതരും പീഡിതരുമായ എ ല്ലാവരെയും വാടകയ്‌ക്കെടുത്ത ചെറിയ വീട്ടിലേക്ക് സോമരാജന്‍ കൊണ്ടുവന്നു.

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »