Web Desk
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചുയുരുന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 35,400 രൂപയായി. ഗ്രാമിന് 4425 രൂപയാണ് വില. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില ഉയരുന്നത്. ഈ വര്‍ഷം മാത്രം സ്വര്‍ണ്ണ വിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണം. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1740.03 ഡോളറാണ് വില.