Web Desk
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമയി കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര തമിഴ്‌നാട് ഗുജറാത്ത് ഉത്തര്‍പ്രദേശ് ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ സംസ്ഥാനങ്ങളില്‍ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്‍റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് കൊറോണ ചികിത്സ ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്‍റിലേറ്ററുകളും ഉണ്ടാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ കിടക്കകള്‍ നിറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്‍റിലേറ്ററും നിറഞ്ഞു. ഈ സാഹചര്യത്തിലാണ് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിരിക്കുന്നത്.