മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു
മയക്കുമരുന്നു മാഫിയ,ഗുണ്ടകള്‍,നിയമപാലകര്‍,രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കിടയിലെ പാരസ്പര്യം സ മൂഹത്തിനെ എത്രമാത്രം അരക്ഷിതമാക്കുമെന്ന് ഡോ.വന്ദനയുടെ മരണം നമ്മെ ബോധ്യപ്പെടുത്തു ന്നു. അധികാരം പണസമ്പാദത്തിനുള്ള കുറുക്കുവഴിയായി മാറിയ സമകാലിക വ്യവസ്ഥയില്‍ രാ ഷ്ട്രീയവും പൊലീസിങും ചക്കരക്കുടമാണ്. അഴിമതിയെ അംഗീകരിക്കുന്ന മനസ്സുള്ള പൊതുസമൂ ഹവും ഈ അപ ചയത്തിന്റെ ആഴം കൂട്ടുന്നു.
വ്യവസ്ഥാപിതമായ നിയമരാഹിത്യത്തിനെ പ്രോല്‍സാഹിപ്പിക്കുന്ന സാമൂഹ്യവ്യവസ്ഥ അസംഘടി തനെ വേട്ടയാടും. ഈ അസംഘടിതര്‍ ഡോക്ടര്‍മാര്‍ മാത്രമല്ല ബഹുഭൂരി പക്ഷമായ സാധാരണക്കാ രനുമാണ്. മതവും രാഷ്ട്രീയവും ജാതിയും മാത്രം ഭരണം കയ്യാളുന്ന ഈ കാലഘട്ടത്തില്‍, മലയാളി യുടെ പൊതുബോധവും സാമൂഹ്യ പ്രതിബദ്ധതയും തീരെ താണുപോയിരിക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് ഇന്‍സ്റ്റ്യൂ ഷനുകള്‍ കേരളത്തില്‍ ദുര്‍ബലമായിരിക്കുന്നു.
മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാ രാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടകളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോ ഴും ശ്രമിക്കുന്നു.
ഈ സാമൂഹ്യ സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും ആശുപത്രികളേയും സാധാരണക്കാരനേയും സംര ക്ഷിക്കാന്‍ സര്‍ക്കാരും പൊലീസും തയറാവുന്നതെന്തിന്? അതിനാ യി ജാഗരൂകമാകാന്‍ പ്ര തിപക്ഷം ശ്രമിക്കുന്നതെന്തിന്?. മതവും ജാതിയും അസ്ഥിയില്‍ പിടിച്ച രാഷ്ട്രീയവും മാത്രം അധി കാരം നിലനിര്‍ ത്താനുള്ള മാര്‍ഗമായ കേരളത്തി ല്‍, നമുക്കും പുരോഗമനത്തിന്റെ മുഖം മൂടിയിട്ട് സ്വയം തള്ളാം.
പരാജയപ്പെട്ട സര്‍ക്കാരും ,പ്രതിപക്ഷവും, പൊലീസും ,സമൂഹവും ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല ഏത് മനു ഷ്യനും കേരളത്തിലെ ജീവിതം ദുസ്സഹമാക്കും. അഴിമതിയും സ്വജനപക്ഷപാതവും കെടുകാ ര്യസ്ഥത യും കൊടികുത്തിവാഴുന്ന മതാന്ധതയിലും മതേതരരെന്ന് വീമ്പിളക്കുന്ന ഈ മലയാള നാടിന് നല്ല നമസ് കാരം. ഈ നാട്ടില്‍ ജീവിക്കേ ണ്ടി വന്ന പ്രിയപ്പെട്ട അനിയത്തിക്ക് കണ്ണീര്‍പൂക്കള്‍.