Web Desk
അബുദാബിയിൽ കുട്ടികൾക്കും മുതിർന്നവർക്കും നിയന്ത്രങ്ങളോടെ മാളുകൾ സന്ദർശിക്കാം. നേരത്തെ 60 വയസ്സിനു മുകളിൽ പ്രായമായവർക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, റസ്റ്ററൻറ് എന്നിവിടങ്ങളിൽ സന്ദർശനത്തിന് വിലക്ക് നില നിന്നിരുന്നു. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾ പുറത്തിറങ്ങുന്നതിന് വിലക്ക് തുടരും. ആളുകൾ കൂടുതലായി പുറത്തിറങ്ങുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധന വർധിപ്പിക്കും.
അബുദാബിയിൽ നാഷണൽ സ്ക്രീനിങ് പ്രോഗ്രാമിന്‍റെ ഭാഗമായി, ജനസാന്ദ്രതയേറിയ മേഖലകളിൽ നിലവിൽ നടപ്പിലാക്കിവരുന്ന COVID-19 പരിശോധനകളുടെയും, കൊറോണ വൈറസ് ബോധവത്കരണ നടപടികളുടെയും പ്രവർത്തനങ്ങൾ വിപുലീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. നിലവിലെ പരിശോധനകൾക്ക് പുറമെ മേഖലകളിലെ പൊതുജനങ്ങളുടെ ആരോഗ്യ സംബന്ധമായ ആവശ്യങ്ങളും, സ്വകാര്യ ആവശ്യങ്ങളും നാഷണൽ സ്ക്രീനിങ് പ്രോഗ്രാം സംഘാംഗങ്ങൾ നിറവേറ്റും.
.@NCEMAUAE in collaboration with @mohapuae has announced that the age limit to enter shopping malls, cooperative societies, supermarkets & sports facilities, as well as all shops & restaurants outside malls, has been raised from 60 to 70. Children under 12 are still not permitted pic.twitter.com/b1IdgjHVoF
— مكتب أبوظبي الإعلامي (@ADMediaOffice) June 17, 2020
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മരുന്ന്, ഭക്ഷണം മുതലായ സേവനങ്ങൾ എത്തിക്കുന്നതിന് മെഡിക്കൽ പ്രവർത്തകർ സജീവമായി രംഗത്തുണ്ട് . ഇന്ന് പുലർച്ചെ അബുദാബി മീഡിയാ ഓഫീസ് ഈ പ്രവർത്തനങ്ങൾ സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട് .
ഇതോടൊപ്പം അബുദാബിയില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുറക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.ഓരോ കേന്ദ്രത്തിലെയും സന്ദര്‍ശകശേഷിയുടെ 40 ശതമാനം മാത്രമേ അനുവദിക്കാവൂ എന്നാണ് നിര്‍ദേശം. ജീവനക്കാര്‍ സംഘമായി ജോലിചെയ്യാന്‍ പാടില്ല. വലിയ കൂട്ടം ആളുകളെ പ്രവേശിപ്പിക്കരുത്. സാമൂഹികാകലം ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. ആളുകള്‍ തമ്മില്‍ ബന്ധപ്പെടാനിടയുള്ള ഭാഗങ്ങളെല്ലാം ഗ്ലാസ് ഭിത്തികൊണ്ട് വേര്‍തിരിക്കണം. കേന്ദ്രങ്ങളിലെ എല്ലാ ടച്ച് സ്‌ക്രീനുകളും ഒഴിവാക്കണം.തെര്‍മല്‍ ക്യാമറകളും അണുനശീകരണ സംവിധാനങ്ങളും പ്രവേശന കവാടത്തില്‍ സജ്ജമാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.