English हिंदी

Blog

school holiday

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ല കളിലെ താലൂക്കുകളിലാണ് അവധി പ്രഖ്യാപി ച്ചിരിക്കുന്നത്

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വി വിധ താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച അവധി പ്ര ഖ്യാപിച്ചു. വയനാ ട്,ആലപ്പുഴ, ഇടുക്കി ജില്ലകളി ലെ താലൂക്കുകളിലാണ് അവ ധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജു കളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആ ലപ്പുഴ ജില്ലയില്‍ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തി ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ തിങ്ക ളാഴ്ച അവധി പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കു ന്ന താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപി ച്ചു. ഇടമലയാര്‍ ഡാം തുറക്കുന്ന സാഹചര്യ ത്തില്‍ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടു വിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്ഥി തിചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആ യിരിക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇടുക്കി ജില്ലയില്‍ ദേവികുളം, പീരുമേട് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബൈ സന്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലും അവധി ബാധകമാണ്. പ്രൊഫഷണല്‍ കോളജു കള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ക്കും തിങ്കള്‍ അവധിയാണ്. ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തിങ്കളാഴ്ചത്തെ അവ ധിക്ക് പകരമായി ശനിയാഴ്ചകള്‍ ക്ലാസ് വെയ്ക്കുന്നതിനെക്കുറിച്ച് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണെന്നും കലക്ടര്‍ വ്യക്തമാക്കി.

ഇടുക്കിയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവ ധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടു മ്പന്‍ചോല താലൂക്കിലെ ബൈ സണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസങ്ങള്‍ക്കാണ് ഇടുക്കി കലക്ടര്‍ തിങ്ക ളാഴ്ച അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.