Web Desk
നടി അങ്കിത ലോഖണ്ഡെയുമായുള്ള പ്രണയബന്ധം തകര്‍ന്നതില്‍ സുശാന്ത് സിങ് പശ്ചാത്തപിച്ചിരുന്നുവെന്ന് നടനെ ചികിത്സിച്ച ഡോക്ടര്‍. സുശാന്തിന്‍റെ മറ്റ് പ്രണയങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് അങ്കിതയോളം ആരും തന്നെ സ്നേഹിക്കുന്നില്ലെന്ന് സുശാന്ത് മനസ്സിലാക്കിയതെന്നും ഡോക്ടര്‍ പറഞ്ഞു.പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് മാനസികാരോഗ്യ വിദഗ്ദ്ധ കേസരി ചാവ്ഡ ഇക്കാര്യം പറഞ്ഞതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പവിത്ര രിശ്ത എന്ന സീരിയലിലൂടെയാണ് സുശാന്ത് സിംഗും അങ്കിത ലോഖണ്ഡെയും അടുക്കുന്നത്. ആറുവര്‍ഷത്തെ പ്രണയബന്ധം 2016 ല്‍ തകരുകയായിരുന്നു. പിന്നീട് നടി കൃതി സനോണ്‍, ഒരു സംവിധായകന്‍റെ മകള്‍ എന്നിവരുമായി സൌഹൃദത്തിലേര്‍പ്പെട്ടെങ്കിലും അതും അവസാനിപ്പിച്ചു. പിന്നീടാണ് നടി റിയ ചക്രബര്‍ത്തിയുമായുള്ള പ്രണയം. എന്നാല്‍, റിയയുടെ പെരുമാറ്റത്തില്‍ സുശാന്ത് ദുഃഖിതനായിരുന്നു.
ലോക്ക് ഡൌണ്‍ സമയങ്ങളില്‍ തങ്ങള്‍ ബാന്ദ്രയില്‍ ഒരുമിച്ചാണ് താമസിച്ചതെന്നും മറ്റൊരു സുഹൃത്തുമായുള്ള ബന്ധത്തിന്‍റെ പേരില്‍ തര്‍ക്കിച്ച് അവിടെ നിന്നും ഇറങ്ങിയെന്ന് റിയ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലായിരുന്നു ഇത്. മരിക്കുന്നതിന് മുന്‍പ് സുശാന്ത് റിയയെ വിളിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതായും റിയ പൊലീസിനോട് പറഞ്ഞതായാണ് സൂചന. നടിയെ ഒന്‍പത് മണിക്കൂര്‍ ആണ് പൊലീസ് ചോദ്യം ചെയ്യലിന് വിധേയയാക്കിയത്.