Web Desk
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 445 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 13,699 ആയി. കോവിഡ് ബാധിതരുടെ എണ്ണം 4,25,282 ആയി. 24 മണിക്കൂറിനിടെ 14,821 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, കോവിഡ് രോഗബാധിതരുടെ എണ്ണം തമിഴ്‌നാടിനെ മറികടന്ന് ഡൽഹി രണ്ടാം സ്ഥാനത്ത് എത്തി. ഡല്‍ഹിയില്‍ 59,749 പേരും തമിഴ്‌നാട്ടില്‍ 59,377 പേരും രോഗബാധിതരാണ്. രാജ്യത്ത് രോഗമുക്തി നിരക്ക് 55.77 ശതമാനമായി ഉയര്‍ന്നു.