ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ നിയമസഭാംഗങ്ങളെക്കുറിച്ച് നടത്തിയ മോശം പദപ്രയോഗ ങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിനു വി.ജോണ്‍
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ നിയമസഭാംഗങ്ങളെക്കുറിച്ച് നടത്തിയ മോശം പദപ്രയോഗങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മാധ്യമ പ്രവര്‍ത്തകന്‍ വിനു വി.ജോണ്‍.ഞായര്‍ രാത്രി എ ട്ടിലെ ചര്‍ച്ചയുടെ തുടക്കത്തിലായിരുന്നു ഖേദപ്രകടനം.’പ്രമുഖരായ ചില മാധ്യമപ്രവര്‍ത്തകരും ജനപ്രതിനിധികളും ആ പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് ഉപദേശിച്ചു.
നിയമസഭാംഗങ്ങളെക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനു മായ ബി.ആര്‍.പി ഭാസ്‌കര്‍ തന്നോട് പറഞ്ഞുവെന്നും ചില ജനപ്രതിനിധികളും അഭ്യുദയകാംക്ഷികളും തന്നോട് സമാന അഭിപ്രായം പറഞ്ഞുവെന്നും വിനു വി ജോണ്‍ പറഞ്ഞു.അവരുടെ ഉപദേശവും നിര്‍ദേശവും ഉള്‍ക്കൊണ്ട് ഏതെങ്കിലും പദപ്ര യോഗം ആരെയെങ്കിലും വേദനിപ്പിച്ചിട്ടു ണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’- വിനു പറഞ്ഞു.
വിനുവിന്റെ വാക്കുകള്‍
‘നിയസഭയിലെ അതിക്രമ ദൃശ്യങ്ങള്‍ വ്യാജമാണെന്ന പ്രതികളുടെ വാദത്തെക്കുറിച്ചുള്ള ചര്‍ച്ച യില്‍ നിയമസാഭംഗങ്ങളെക്കുറിച്ചുള്ള പദപ്രയോ ഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗുരു തുല്യനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍ എന്നോട് പറഞ്ഞു.ആ ചര്‍ ച്ചയി ലെ ആശയങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലും ഇതേകാര്യം ചൂണ്ടിക്കാണിച്ചിരുന്നു.
ചില ജനപ്രതിനിധികളും അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളുന്നു. അതു കൊണ്ട് നിയമസഭാംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും ചര്‍ച്ചയിലെ പദപ്രയോഗങ്ങള്‍ ആരെയെ ങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കുകയും ചെയ്യുന്നു,’ വിനു പറഞ്ഞു.