English हिंदी

Blog

feeding mother

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുത്തിവെപ്പ് വൈകിയാല്‍ അവരുടെ ജീവന്‍ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് പരാതി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലെ മുന്‍ഗണനാ പട്ടികയില്‍ മുലയൂ ട്ടുന്ന അമ്മമാരെയും ഉള്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍. എച്ച്.ആര്‍. സി). ഇതു സംബന്ധിച്ച് ഉചിതമായ നടപടിയെടുക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തോട് എന്‍.എച്ച്.ആര്‍.സി ആവശ്യപ്പെട്ടു.

Also read:  കര്‍ഷക മാര്‍ച്ച് തുടക്കം മാത്രം: രാഹുല്‍ഗാന്ധി

കോവിഡ് കാലത്ത് ഇന്ത്യയില്‍ മുലയൂട്ടുന്ന അമ്മമാര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തെ ക്കുറിച്ച് രാജസ്ഥാന്‍ സര്‍വകലാശാലയിലെ ലോ കോളജ് വിദ്യാര്‍ഥി തപിഷ് സരസ്വത് സമര്‍പ്പിച്ച പരാതിയിലാണ് എന്‍.എച്ച്.ആര്‍.സിയുടെ നടപടി. പ്രതിദിനം 67,000 കുഞ്ഞുങ്ങളാണ് ഇന്ത്യയില്‍ ജനിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Also read:  ഇനി വീട്ടിലിരുന്ന് ഡോക്ടറെ കാണാം: ഡോക്ടര്‍ അറ്റ് ഹോം പദ്ധതിയ്ക്കു തുടക്കമായി. രാജ്യത്തെ ആദ്യത്തെ ദേശീയ ഓണ്‍ലൈന്‍ ഒ.പി. സംവിധാനം

മുലയൂട്ടുന്ന അമ്മമാര്‍ക്ക് കുത്തിവെപ്പ് വൈകിയാല്‍ അവരുടെ ജീവന്‍ അപകടത്തിലാകും. ഇതിനു പുറമെ അവരുടെ കുഞ്ഞുങ്ങളും അനന്തര ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് തപിഷ് സരസ്വത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Also read:  കെപിഎസി ലളിത വിടവാങ്ങി