കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച പുറത്തിറക്കും. 10,000 ഡോസാണ് പുറത്തിറക്കുന്നത്. ഡല്‍ഹിയിലെ ഏതാനും ആശുപത്രികള്‍ക്കാകും മരുന്നു വിതരണം ചെയ്യുക
ന്യൂഡല്‍ഹി : രോഗികള്‍ക്ക് ആശ്വാസമായി കോവിഡ് പ്രതിരോധ മരുന്നിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച പുറത്തിറക്കും. 10,000 ഡോസാണ് പുറ ത്തി റക്കുന്നത്. ഡല്‍ഹിയിലെ ഏതാനും ആശുപത്രികള്‍ ക്കാകും മരുന്നു വിതരണം ചെയ്യുക. വെള്ളത്തില്‍ അലിയിച്ചു കഴിക്കുന്ന പൗഡര്‍ രൂപത്തി ലുള്ള മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കഴിഞ്ഞാഴ്ച അനുമതി നല്‍കിയിരു ന്നു.
ഡിആര്‍ഡിഒ ലാബും ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാ ണ് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) മരുന്ന് വികസിപ്പിച്ചെടുത്തത്. ഭൂരിഭാഗം കോവിഡ് ലക്ഷ ണങ്ങളെയും നിര്‍വീര്യമാക്കാന്‍ മരുന്നിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തിനുള്ളിലെ വൈറ സിന്റെ വളര്‍ച്ചയെ തടയും. ശരീരത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനും മരുന്ന് ഫലപ്രദ മാണ്. മൂന്ന് ദിവസം ഉപയോഗിച്ചാല്‍ കോവിഡ് രോഗികളില്‍ ഫലം പ്രകടമാകുമെന്നും ഡിആര്‍ ഡിഒ വ്യക്തമാക്കുന്നു.
മരുന്ന് ഉപയോഗിച്ചതിലൂടെ വലിയ ശതമാനം രോഗികളുടെ ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ വേഗം രോഗമുക്തി നേടാനും മരുന്നിന്റെ ഉപയോഗം കാരണമായെന്നും റിപ്പോര്‍ട്ട് പറയുന്നു.ഈമാസം 11 മുതല്‍ അടിയന്തര ഉപയോഗത്തിനായി മരുന്ന് വിതരണം ചെയ്യുമെന്ന് ഡിആര്‍ഡിഒ മേധാവി ജി. സതീഷ് റെഡ്ഡി നേരത്തെ അറിയച്ചിരുന്നു. എല്ലാ ആശുപത്രികളിലും മരുന്ന് യഥാക്രമം വിതരണം ചെയ്യുന്നതിനായി ക്രമീകരണങ്ങള്‍ വേണ്ടതു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചേര്‍ന്ന് മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.