തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ നിര്‍ദേശം. കോവിഡ് കൂടുതല്‍ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കി.
മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളും കേരളം സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിയ്ക്ക് ടെന്‍ഡര്‍ നല്‍കി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളില്‍ പരിശോധനാ നിരക്ക്. ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തുന്നത് കൂടുതല്‍ പേര്‍ക്ക് സൗകര്യമായിരിക്കും. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കി.