English हिंदी

Blog

saudi

ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്സിന്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ക്കും സമാന രീതിയിലുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു.

റിയാദ് :സൗദിയില്‍ പൊതു തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി ഉത്തരവ്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ജിംനേഷ്യം, കായിക കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കി. ശവ്വാല്‍ ഒന്ന് മുതല്‍ ഈ മേഖലകളിലുള്ള ജീവനക്കാര്‍ക്ക് വാക്സിന്‍ സ്വീകരിക്കാതെ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനികളിലെ ജീവനക്കാര്‍ക്കും സമാന രീതിയിലുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇതോടെ പൊതു ഇടങ്ങളില്‍ ജോലിയെടുന്നവര്‍ക്ക് ശവ്വാല്‍ മുതല്‍ വാക്സിന്‍ സ്വീകരിക്കാതെ തൊഴിലെടുക്കാന്‍ പ്രയാസം നേരിടും.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ കൈകൊള്ളുന്ന ഉപദേശക സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ   അടിസ്ഥാന  ത്തിലാണ് പൊതു തൊഴിലിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.വാക്സിന്‍   എടുക്കാത്തവര്‍ക്ക് ഓരോ ആഴ്ചയിലും കോവിഡ് നെഗറ്റീവ് പി.സിആര്‍ റിപ്പോര്‍ ട്ട്നിര്‍ബന്ധമായി രിക്കുമെന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

Also read:  വിവിധ നഗരങ്ങളിൽ 'ഹൈ ടെക് ' കോവിഡ് പരിശോധന സംവിധാനം ; പ്രധാനമന്ത്രി തുടക്കം കുറിച്ചു