English हिंदी

Blog

daibai new

എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കായി സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രിമാരായ വീണ ജോര്‍ജും ആര്‍ ബി ന്ദുവും സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു

തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കായി സാമൂഹികപ്രവര്‍ത്തക ദയാബായിയുടെ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് മന്ത്രിമാരായ വീണ ജോര്‍ജും ആര്‍ ബിന്ദുവും സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് സാമൂഹിക നീതി മന്ത്രി ബിന്ദുവും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തത്.

എയിംസ് പരിഗണന പട്ടികയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തുക, കാസര്‍കോട് ആശുപത്രികളില്‍ വി ദഗ്ധചികിത്സ ഉറപ്പാക്കുക, മെഡിക്കല്‍ ക്യാമ്പ് കാര്യക്ഷമമാക്കുക, തദ്ദേശസ്ഥാപനങ്ങളില്‍ പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ദയാബായി നിരാഹാരസമയം ആ രംഭിച്ചത്. എയിംസുമായി ബന്ധ പ്പെട്ട ആവശ്യമൊഴികെയുള്ളവ ചര്‍ച്ചയില്‍ അംഗീകരിച്ചു. എയിം സു മായി ബന്ധപ്പെട്ട നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. കോഴി ക്കോട് കിണാലൂരില്‍ സ്ഥലം ഏറ്റെടുക്കുകയും പദ്ധതിറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്യതാണ്. അതിനാല്‍ മറ്റു പ്രദേശങ്ങളെ തത്ക്കാലം പരിഗണിക്കാനാകില്ല. ഇക്കാര്യം സമര സമിതിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വീണ പറഞ്ഞു.

സമരം നിര്‍ത്തുന്ന കാര്യത്തില്‍
തീരുമാനമെടുത്തില്ല : ദയാബായി
സെക്രട്ടറിയറ്റിന് മുന്നിലെ നിരാഹാര സമരം നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ദയാബായി. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അവര്‍ പറഞ്ഞു. ഞായറാഴ്ച സമരസമിതിയുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മന്ത്രിമാര്‍ ജനറല്‍ ആശുപത്രിയില്‍ ദയാബായിയെ സന്ദര്‍ശിച്ചിരുന്നു. സമരം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ പറഞ്ഞെങ്കിലും ദയബായി നിഷേധിക്കുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചതായി രേഖാമൂലം അറിയിക്കണമെന്ന് അവര്‍ പറഞ്ഞു.