രണ്ടിനം വവ്വാലുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല്‍ ആണെന്ന് അനുമാനിക്കാവുന്നതാണ് പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളുടെ സാംപിളുകളില്‍ നിപ സാന്നിധ്യം കണ്ടെത്തി. പുനെയില്‍ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയ തെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൂടാതെ വവ്വാലുകളിലെ സാംപിളുകളില്‍ നിപ യ്ക്കെതിരെയുള്ള ആന്റിബോഡിയും കണ്ടെത്തിയിട്ടുണ്ട്. രണ്ടിനം വവ്വാലുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. സംസ്ഥാനത്തെ നിപ ബാധയുടെ പ്രഭവ കേന്ദ്രം വവ്വാല്‍ ആണെന്ന് അനുമാനി ക്കാവുന്നതാണ് പഠനത്തിലെ കണ്ടെത്തലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെ യ്തത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്തും, സമീപപ്രദേശ ങ്ങളില്‍ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാംപിളുകള്‍ പരിശോധനക്കായി അയച്ചത്. കേന്ദ്ര സംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാംപിളുകള്‍ ശേഖരിച്ചത്.
പ്രദേശത്തു നിന്നു പിടികൂടിയ വവ്വാലുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ സിഎംആര്‍) നടത്തിയ പഠനത്തിലാണ് നിപയ്ക്കെതിരായ ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യ ത്തില്‍ കൂടുതല്‍ സ്ഥിരീകരണത്തിന് വിശദ പഠനം വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ അറിയിച്ചിട്ടു ള്ളതെന്നും മന്ത്രി പറഞ്ഞു.
പാഴൂര്‍ വായോളി ഹൗസില്‍ അബൂബക്കര്‍-വാഹിദ ദമ്പതികളുടെ മകനായ മുഹമ്മദ് ഹാഷിമായി രുന്നു നിപ ബാധിച്ച് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം 5 ആശുപത്രികളില്‍ ഹാഷിം ചികിത്സ തേടിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ നിപ ഭീതി ഒഴിഞ്ഞി ട്ടുണ്ട്. നിപ ബാധയുണ്ടായയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആരിലും വൈറസ് സ്ഥിരീകരി ച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.











