Web Desk
റാഞ്ചി: ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തലയ്ക്കടിച്ചുകൊന്നു. ജാർഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതി വിനീതിനെ ഒരു സംഘം തട്ടികൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ വിനീതിന്‍റെ വീട്ടിലെത്തിയ സംഘം വീടാക്രമിച്ച് ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് വടി കൊണ്ട് മർദ്ദിക്കുകയും വലിയ കല്ല് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. തലയ്ക്കേറ്റ മാരക പരിക്കാണ് മരണകാരണം.
ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഏഴ്മാസം മുന്‍പ് പോലീസ് പിടിയിലായ വിനീത് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. വിനീത് ജാമ്യത്തിലിറങ്ങിയ വിവരമറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ പരിഭ്രാന്തരായിരുന്നു എന്ന് പോലീസ് പറയുന്നു.