കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തിലാണ് ഇന്ത്യക്ക് രണ്ടാം സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോഗ്രാം വിഭാഗത്തില്‍ ജെറമി ലാല്‍ റിന്നുംഗയാണ് ഇന്ത്യക്ക് സുവര്‍ണ നേട്ടം സമ്മാനിച്ചത്
ബിര്‍മിങ്ഗാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ ണം. ഭാരോദ്വഹനത്തിലാണ് ഇന്ത്യക്ക് രണ്ടാം സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോഗ്രാം വിഭാഗത്തില്‍ ജെ റമി ലാല്‍റിന്നുംഗയാണ് ഇന്ത്യക്ക് സുവര്‍ ണ നേട്ടം സമ്മാനിച്ചത്.
ആകെ 300 കിലോ ഗ്രാം ഭാരമാണ് മത്സരത്തില്‍ ജെറമി ഉയര്‍ത്തിയത്. ആദ്യ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് ശ്രമത്തില്‍ തിരിച്ചടി നേരിട്ട ശേഷം ശക്ത മായ തിരിച്ചു വരവാണ് ജെറമി നടത്തിയത്. മത്സരത്തി ലുടനീളം പേശി വേദന ജെറമിയെ അലട്ടിയിരുന്നു. മൂന്നാം ശ്രമത്തില്‍ കൈമുട്ടിന് പരി ക്കേല്‍ക്കുക യും ചെയ്തു. വേദന കടിച്ചമര്‍ത്തിയാണ് ഗെയിംസ് വേദിയി ല്‍ ജെറമി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയത്.
സ്‌നാച്ചില്‍ 140 കിലോ ഉയര്‍ത്തിയതോടെയാണ് ജെറമി ഗെയിംസ് റെക്കോര്‍ഡിട്ടത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയും ഉയര്‍ത്തിയ ജെറമിയുടെ പ്രകടനത്തിന്റെ സമീപത്തെങ്ങും എത്താന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജെറമിയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടമാണ് ഇത്.
നേരത്തെ ഇന്ത്യയുടെ മീരഭായ് ചാനുവും ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു. പിന്നാലെയാണ് ജെറമിയുടെ നേട്ടം. രണ്ട് സ്വര്‍ണം രണ്ട് വെള്ളി, ഒരു വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ നേട്ടം അഞ്ചില്‍ എത്തി.