Web Desk
ഡല്‍ഹി: 2020 ലെ ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസ് അംഗീകരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന് കീഴില്‍ കൊണ്ടുവരുന്നതിനുളള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനൻസില്‍ രാഷ്ട്രപതി ഒപ്പുവെച്ചു. രാഷ്ട്രപതി ഓര്‍ഡിനൻസ് അംഗീകരിച്ചതോടെ 2020 ലെ ബാങ്കിംഗ് റെഗുലേഷൻ ഓര്‍ഡിനൻസ് പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ രാജ്യത്തെ സഹകരണ ബാങ്കുകളുടെ നിയന്ത്രണാധികാരം പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിനായിരിക്കും. സഹകരണ ബാങ്കുകള്‍ക്ക് ബാധകമാകുന്ന 1949ലെ ബാങ്കിങ്ങ് റെഗുലേഷൻ ആക്ടാണ് ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ബാങ്കുകളിലുടനീളം നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നിയമം ഭേദഗതി ചെയ്തത്.
രാജ്യത്തെ 1540 സഹകരണ ബാങ്കുകളാണ് റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാകുക. കഴിഞ്ഞ ബുധനാഴ്ചയാണ് സഹകരണബാങ്കുകളുടെ നിയന്ത്രണം ആര്‍ബിഐയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനുളള ഓര്‍ഡിൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.