കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി.എസ് പ്രശാന്തിന്റെ പ്രധാന ആ രോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പി എസ് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറി യെന്നാണ് റിപ്പോര്‍ട്ടുകള്‍
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിക്ക് കാരണം എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണെന്നു കു റ്റപ്പെടുത്തി, രാഹുല്‍ ഗാന്ധിക്ക് കെപിസിസി സെ ക്രട്ടറി പിഎസ് പ്രശാന്തിന്റെ കത്ത്. കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണ് എന്നാണ് പി എസ് പ്രശാന്തിന്റെ പ്രധാന ആരോപണം. ഇതിനുള്ള തെളിവുകള്‍ ഉള്‍പ്പെടെ പ്രശാന്ത് രാഹുല്‍ ഗാ ന്ധിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പ്ര ശാന്ത്. കെ.സി വേണുഗോപാലിന്റെ പ്രവര്‍ത്തന ങ്ങള്‍ സംശയകരമാണ്. വേണുഗോപാല്‍ സ്വീക രിച്ച നടപടികളാണ് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയിരിക്കു ന്നത്. വേണുഗോപാല്‍ ബിജെപിയുടെ ഏജന്റ് ആണോയെന്നു സംശയമുണ്ടെന്നും പ്രശാന്ത് കത്തില്‍ പറയുന്നു.
കെ.സി വേണുഗോപാലിന്റെ എഐസിസിയിലെ നിയമനം പുനഃപരിശോധിക്കണം. കോണ്‍ഗ്രസി ല്‍ നിന്ന് ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. ജനിച്ചുവളര്‍ന്ന പ്രദേശ ത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ പാര്‍ട്ടിയുടെ നാശത്തിന് അദ്ദേഹത്തിന്റെ ഇടപെടല്‍ കാരണമായി എന്നും പി.എസ് പ്ര ശാന്ത് ചുണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് പാലോട് രവിയെ അധ്യക്ഷനാക്കിയതിന് എതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. ഡിസിസി അധ്യ ക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പാലോട് രവിയ്ക്ക് എതിരെയും ബിജെപി ബന്ധം ആരോപിക്ക പ്പെട്ടിരുന്നു.












