English हिंदी

Blog

WhatsApp Image 2020-06-19 at 5.30.08 PM

Web Desk

കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. നഗരത്തിലെ നിയന്ത്രണങ്ങള്‍ ഒരഴ്ച്ച കൂടി തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. മന്ത്രി ഝ.പി ജയരാജന്‍റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം.

Also read:  വിസിമാരുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനം കോടതി വിധിക്കു ശേഷം : ഗവര്‍ണര്‍

മൂന്ന് ഡിവിഷനുകളില്‍ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം 11 ഡിവിഷനുകളിലേക്ക്കൂടി വ്യാപിപ്പിച്ചതോടെ നഗരം അടച്ചിട്ട അവസ്ഥയിലാണ്. ദേശീയപാത ഒഴികെയുള്ള എല്ലാ റോഡുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കി. കര്‍ശന പരിശോധനകള്‍ക്ക് ശേഷമെ നഗരത്തിലൂടെ യാത്രാനുമതി ഉള്ളൂ. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ഓഫിസുകള്‍ മാത്രമാണ് കലക്ടറേറ്റില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ദേശീയപാതയില്‍നിന്ന് കണ്ടെയ്ന്‍മെന്‍റ് സോണുകളിലേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ നിരത്തി അടച്ചു. ഇടറോഡുകളും പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്.

Also read:  എസ്ഡിപിഐയെയും നിരോധിക്കും; തിരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് ആരാഞ്ഞ് കേന്ദ്രം

അതേസമയം ജില്ലയില്‍ സമൂഹവ്യാനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ ദിവസം മരിച്ച എക്‌സൈസ് ഡ്രൈവര്‍ കെ.പി.സുനിലിനും ചികിത്സയിലുള്ള പതിന്നാലുകാരനും എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.