Web Desk
യു.എ.ഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ് സ്ഥിരീകരിച്ച കോവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് വേണ്ടതെന്ന് ദേശീയ ദുരന്ത നിവാരണ കമ്മിറ്റി വ്യക്തമാക്കി.
Abu Dhabi Emergency, Crisis and Disaster Committee for the Covid-19 Pandemic, in collaboration with @DoHSocial and @ADPoliceHQ, announce that entering #AbuDhabi emirate is permitted for all those who have received negative test results within the previous 48 hours. pic.twitter.com/aFfoe6ZnUu
— مكتب أبوظبي الإعلامي (@ADMediaOffice) June 29, 2020
അബൂദബി എമിറേറ്റില്‍ പ്രവേശിക്കാനായി അല്‍ഹോസ്ന്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ദേശീയ സ്‌ക്രീനിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട യു.എ.ഇയിലെ ഏതെങ്കിലും ആശുപത്രി അല്ലെങ്കില്‍ സ്‌ക്രീനിംഗ് സെന്‍ററില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലങ്ങള്‍ ഒരു ടെക്സ്റ്റ് മെസ്സേജായി കാണിച്ചാലും മതിയാകും. കൈയുറകളും,മുഖാവരണങ്ങളും ധരിക്കുക,സാമൂഹിക അകലം തുടങ്ങിയ സുരക്ഷ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം. മറ്റുള്ള എമിറേറ്റുകളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് തുടരും.