English हिंदी

Blog

GOLD PRICE

160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില

കൊച്ചി: തുടര്‍ച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4590 രൂപയാ ണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Also read:  കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ..?

തുടര്‍ച്ചയായി ആറ് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വീണ്ടും ഉയര്‍ന്നിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷമാണ് ഇന്ന് വില കുറ ഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്.

Also read:  പ്രധാനമന്ത്രി മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്നലെ വീണ്ടും വര്‍ധിച്ചത്. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.

Also read:  നാലാം ദിവസവും ആശ്വാസം; സ്വര്‍ണവില പവന് 39,200 രൂപയായി

ഈ മാസത്തിന്റെ തുടക്കത്തില്‍ 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാട്ടം ദൃശ്യമായ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് പിന്നീട് കണ്ടത്. 26 ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.