English हिंदी

Blog

pension-money

 

തിരുവനന്തപുരം: അഭയ സ്ഥാനമില്ലാത്ത വിധവകള്‍ക്ക് അഭയവും കുടുംബ ചുറ്റുപാടും നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസ ധനസഹായം. പ്രതിമാസം 1000 രൂപയാണ് ധനസഹായം നല്‍കുന്നത്. അഭയകിരണം പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

Also read:  പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവം ; വ്യാജ ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് യുവതി

നിലവിലെ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 2020-21 വര്‍ഷം ഈ പദ്ധതിയിലെ 900 ഗുണഭോക്താക്കള്‍ക്കായുള്ള 11 മാസത്തെ തുകയാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.