English हिंदी

Blog

K SUNDRA

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ കെ സുന്ദരയ്ക്ക് നല്‍കിയതില്‍ ഒരു ലക്ഷം രൂപ കണ്ടെത്തി

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബി ജെപി നേതാക്കള്‍ കെ സുന്ദരയ്ക്ക് നല്‍കിയതില്‍ ഒരു ലക്ഷം രൂപ കണ്ടെത്തി. രണ്ടര ലക്ഷം രൂപ ല ഭിച്ചെന്നും അതില്‍ നിന്നുള്ള ഒരു ലക്ഷം രൂപ സൂക്ഷിക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു വെന്ന് സുന്ദ ര വ്യക്തമാക്കിയിരുന്നു. ഈ തുകയാണ് പൊലീസ് കണ്ടെത്തിയത്.

Also read:  കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം;രക്ഷാപ്രവര്‍ത്തനം തുടരുന്നു

പണം സൂക്ഷിക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നുവെന്ന് സുന്ദര പൊലീസിന് മൊഴി നല്‍കിയി രുന്നു. ഇതുപ്രകാരം നടത്തിയ പരിശോധനയില്‍ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം കണ്ടെത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. സുന്ദരയുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യും. ബാക്കിയുള്ള തുക വീട്ടിലെ ആവശ്യങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ഉപയോഗിച്ചുവെന്ന് സുന്ദര വ്യക്തമാക്കിയിരുന്നു.

Also read:  'നെല്ല് സംഭരണവില നല്‍കാത്ത കേന്ദ്ര സര്‍ക്കാറിനെ ജയസൂര്യ വിമര്‍ശിക്കാത്തത് ഭീരുത്വം' : എ ഐ വൈ എഫ്

സുന്ദരയ്ക്ക് പണത്തിനൊപ്പം നല്‍കിയ മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട അന്വേഷണവും ആ രംഭിച്ചു. ഫോണ്‍ വാങ്ങിയ കടയിലെത്തി അന്വേഷണസംഘം പരിശോധന നടത്തി. സി സിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ കടയിലെ സിസിടിവി ദൃശ്യ ങ്ങള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്നും ലഭ്യമായില്ല. ഇതോടെ സമീപത്തെ കടകളിലെ സിസിടി വികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സുന്ദരയ്ക്ക് ഫോണ്‍ വാങ്ങിയ കടകളിലെ ജീവനക്കാരില്‍ നിന്നും മൊഴി ശേഖരിച്ചു.

Also read:  ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു ; മെയ് 3 വരെ വന്ദേ ഭാരത് ടിക്കറ്റ് കിട്ടാനില്ല

നിലവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടി മറിക്കാന്‍ കൈക്കൂലി നല്‍കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സുന്ദരയുടെ മൊഴി പ്രകാരം ജാമ്യമില്ല വകുപ്പുകളായ തട്ടിക്കൊണ്ട് പോക ല്‍, ഭീഷണിപ്പെടുത്തല്‍ വകുപ്പുകളും എഫ്‌ഐആറില്‍ ചേര്‍ക്കാനാണ് പൊലീസ് ശ്രമം നടത്തുന്നത്.