എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാ സ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനവും അത് തടയുന്നതിനായുള്ള ലോക്ക്ഡൗണും കാരണം മെയ് മാസം ആരംഭിക്കാന്‍ ആലോചിച്ച പരീക്ഷാ മൂല്യനിര്‍ണയം ജൂണി ലേക്ക് മാറ്റിയിരുന്നതായി മന്ത്രി പറഞ്ഞു
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം ജൂലൈ മൂന്നാം വാരത്തില്‍ പ്രഖ്യാപിക്കുമെ ന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനവും അത് തട യുന്നതിനായുള്ള ലോക്ക്ഡൗണും കാരണം മെയ് മാസം ആരംഭിക്കാന്‍ ആലോചിച്ച പരീക്ഷാ മൂല്യ നിര്‍ണയം ജൂണിലേക്ക് മാറ്റിയിരുന്നു. ജൂണിലും സംസ്ഥാനമൊട്ടാകെ ലോക്ക്ഡൗണിലായിരിക്കു മ്പോള്‍ തന്നെയാണ് മൂല്യനിര്‍ണ യവും ആരംഭിച്ചത്. പരിമിതകള്‍ക്കകള്‍ത്ത് നിന്ന് പ്രായോഗിക മായ രീതികളിലൂടെയാണ് ക്യാമ്പുകളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.
എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പിലെത്താന്‍ അധ്യാപകര്‍ക്ക് വേണ്ടി കെ എസ് ആര്‍ ടി സി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിരുന്നു. ഗതാഗത സൗകര്യം ഒരുക്കിയതിന് പുറമെ അധ്യാപ കര്‍ക്ക് സെന്ററുകള്‍ മാറുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. ഇതിനാല്‍ ഏതാണ്ട് എല്ലാ അധ്യാപകര്‍ക്കും മൂല്യനിര്‍ണയത്തിന് എത്തുന്നതിന് സാധിച്ചു.
കോവിഡ് കാലത്ത് വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലായിരുന്നു. വിദ്യാഭ്യാസരംഗത്തെ സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സ്‌കൂളുകളിലും സഹായ സമിതികള്‍ രൂപീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മുഴുവന്‍ വിദ്യാര്‍ ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാകുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.










