Web Desk
ഷാര്‍ജ: ട്രാഫിക് ഫൈനുകള്‍ അടയ്ക്കുന്നവര്‍ക്കുള്ള 50% ഇളവ് ജൂണ്‍ 30 വരെ മാത്രമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ റോഡ്‌സ് ആന്‍റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏപ്രില്‍ ഒന്നുമുതലാണ് ഇളവ് അനുവദിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 30 ന് മുമ്പ് നടത്തിയ നിയമ ലംഘനങ്ങളുടെ പിഴകള്‍ക്ക് മാത്രമാണ് ആനുകൂല്യം. ജൂണ്‍ 30 ന് മുമ്പ് അതോറിറ്റിയുടെ വെബ്‌സൈറ്റായ www.srta.gov.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇളവ് നേടാം.കോവിഡ് പശ്ചാത്തലത്തിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന ഷാര്‍ജ ഭരണാധികാരി ഹിസ് ഹൈനസ് ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ തീരുമാനത്തിന് അനുസൃതമായാണ് നടപടിയെന്ന് എസ്.ആര്‍.ടി.എ. ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ പറഞ്ഞു.