“എന്നെ  ജിപി  എന്ന് ആദ്യം വിളിക്കുന്നത് ഒരു കൊച്ചു പഞ്ചാബി കുട്ടിയാണ് , ടെലിവിഷനിലേക്ക് വന്നപ്പോൾ അതെന്റെ പേരായി. ഇപ്പോൾ ഞാൻ എല്ലാര്ക്കും ജിപി തന്നെ”, നടൻ ഗോവിന്ദ് പദ്മസൂര്യയുമായുള്ള അഭിമുഖം.

 

ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇക്കുറി, ജിപിയെന്ന് സ്നേഹത്തോടെ പ്രേക്ഷകർ വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ എത്തുന്നത് സീ കേരളത്തിന്റെ  ‘മിസ്റ്റർ ആൻഡ് മിസ്സിസ്’ എന്ന പുതിയ റിയാലിറ്റി ഷോയുടെ വിധികർത്താവായാണ്. ഇതാദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തുന്നത്. ഈ വർഷം അല്ലൂ അർജ്ജുൻ നായകനായ തെലുങ്ക് സിനിമയുടെ ഭാഗമായി വലിയ വിജയം സ്വന്തമാക്കിയിരുന്നു താരം. കോവിഡ് കാലത്തെ തൻ്റെ അനുഭവങ്ങൾ, വരാനിരിക്കുന്ന പുതിയ പ്രൊജെക്ടുകൾ തുടങ്ങിയവയെക്കുറിച്ചു ജിപി സംസാരിക്കുന്നു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ജിപി  മിനി സ്‌ക്രീനിലേക്ക് മടങ്ങി വരുന്നത്. ഇത്തവണ ഒരു വിധികർത്താവായിട്ടാണ് എത്തുന്നത്. എങ്ങനെ കാണുന്നു പുതിയ പരിപാടി?

മിസ്റ്റർ ആൻഡ് മിസ്സിസ് ടെലിവിഷനിലേക്കുള്ള തിരിച്ചു വരവ് സാധ്യമാക്കിയ ഷോയാണ്. എന്നാൽ ഈ പുതിയ റോൾ എനിക്കങ്ങനെ വലിയ വ്യത്യാസം ഉള്ളതായി തോന്നിയില്ല. ഒരു അവതാരകൻ എന്ന നിലയിലുള്ള അതേ ഉണർവും ഉത്സാഹവും തന്നെയാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ഫ്ലോറിൽ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞത്. നമ്മൾ ചെയ്യുന്നത് ജനങ്ങൾക്ക് ഇഷ്ടപെടുന്നുവെന്നറിയുമ്പോഴാണ് ഒരു അവതാരകൻ, നടൻ എന്ന നിലയിൽ സംതൃപ്തി ഉണ്ടാവുന്നത്.  ഷോയുടെ ആദ്യ എപ്പിസോഡ് ഇഷ്ടപെട്ടതായി നിരവധി പേർ വിളിച്ചു പറഞ്ഞു.

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണിത്. മിക്കവരും അവരുടെ വീടുകളിലാണ്. ഭാവിയെക്കുറിച്ചൊക്കെ വലിയ ആശങ്ക തോന്നുന്ന സമയമാണ് ഇത്. ഈ അവസരത്തിൽ അവർക്ക് ആ പിരിമുറുക്കത്തിൽ നിന്ന് ഒരു മാറ്റമുണ്ടാക്കാൻ ഇത്തരം വിനോദ പരിപാടികൾ സഹായിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ‘മിസ്റ്റർ ആന്റ് മിസ്സിസ്’, ‘സീ കേരളം’ എന്നിവയുടെ ഭാഗമായി അത്തരമൊരു സന്തോഷം അവർക്ക് കൊടുക്കാൻ പറ്റിയതിൽ ഞാൻ സന്തുഷ്ടനാണ്.

Also read:  ഇന്ത്യയില്‍ കോവിഡ് പിടിമുറുക്കുന്നു: ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത്

പുതിയ ഷോ ‘മിസ്റ്റർ ആന്റ് മിസ്സിസിനെ കുറിച്ച്?

ആദ്യ എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘മിസ്റ്റർ ആന്റ് മിസ്സിസ്’ മികച്ചൊരു പരിപാടിയാകുമെന്ന് തീർച്ചയാണ്. ഷൂട്ടിംഗ് ഒക്കെ വളരെ രസകരമായിരുന്നു. ലോക്ക് ഡൗണിന് ശേഷം കർശനമായ ഷൂട്ടിംഗ് പ്രോട്ടോക്കോൾ പാലിച്ചാണ് ഷൂട്ടിംഗ് നടത്തുന്നത്. പക്ഷേ അതൊന്നും ഞങ്ങളുടെ പ്രകടനത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ഈ സമ്മർദ്ദ കാലത്ത് ആസ്വദിക്കാൻ കഴിയുന്ന ഒരു ഷോ തന്നെയാണ് ‘മിസ്റ്റർ ആന്റ് മിസ്സിസ്’.

ജിപിയുടെ ടെലിവിഷനിൽ എത്തുമ്പോൾ വല്ലാത്ത ഒരു ഉത്സാഹത്തിലാകും. ഒരു കഥാകാരന്റെ വൈഭവത്തോടെയാകും പരിപാടികൾ അവതരിപ്പിക്കുകയും മത്സരാർത്തികളുമായും ഇടപ്പെടുകയും ചെയ്യുക. ഈ രസികത്തം നിറഞ്ഞ അവതരണ ശൈലി എവിടുന്ന് കിട്ടിയതാണ്?

ഇത് എന്റെ സുഹൃത്തുക്കൾ പല തവണ പറഞ്ഞിട്ടുണ്ട്. കോളേജിൽ ആയിരിക്കുമ്പോൾ ഞങ്ങളുടെ അനുഭവങ്ങൾ വിവരിക്കാൻ സുഹൃത്തുക്കൾ പലപ്പോഴും എന്നോട് പറയുമായിരുന്നു. അത് പറയാൻ അവർ എന്നോട് ആവശ്യപ്പെടുന്നതിന്റെ കാരണം, ആ സംഭവങ്ങളെ എന്റെ സ്വന്തം രീതിയിൽ വിവരിക്കാൻ പറ്റുമെന്ന് അവർക്കറിയാം. അത് കേൾക്കാനും അവർക്ക് ഇഷ്ടമാണ്. നമ്മൾ ഈ കഥകളൊക്കെ നന്നാക്കാൻ വേണ്ടി ചില രസികൻ പൊടിക്കൈകൾ ഒക്കെ ഇടും. അത് കൊണ്ട് അവരുടെ കൂട്ടത്തിൽ അവതാരകൻ ഞാൻ ആയിരുന്നു.  ഒരു ഷോ ഹോസ്റ്റുചെയ്യുമ്പോൾ ഞാൻ ഞാനായി തന്നെ പെരുമാറാനാണ് ശ്രമിക്കാറ്. നമ്മുടെ ഒരു രീതിയിൽ തന്നെയാണ് അവതരിപ്പിക്കുക. പക്ഷേ സിനിമയിൽ ഒരു വേഷം ചെയ്യുമ്പോൾ, അത് തികച്ചും വ്യത്യസ്തമാണ്. നമ്മൾ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലേക്ക് മാറും.
സിനിമയിൽ നിന്ന് ടെലിവിഷനിലേക്ക് വന്നപ്പോൾ ഗോവിന്ദ് പദ്മസൂര്യ എന്നത് ജിപിയായി. പ്രേക്ഷകരുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു പേരായി അത്. ആ പേര് ആരാണ് ഇട്ടത്?

Also read:  കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്



എൻ്റെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ഞാൻ ഒരു ഇന്റർനാഷണൽ സ്കൂളിൽ ആയിരുന്നു. അവിടത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരാണ്. മലയാളികൾ വളരെ കുറവായിരുന്നു. ഒരു അഞ്ചാം ക്ലാസ്സുകാരനാണ് അവിടെ വെച്ച് ഒരിക്കൽ  എന്നോട് എന്റെ പേര് ചോദിച്ചു. ഞാൻ ഗോവിന്ദ് പദ്മസൂര്യ എന്ന മറുപടി പറഞ്ഞു. പഞ്ചാബിയായ അവന് പക്ഷെ  ഗോവിന്ദ് പദ്മസൂര്യ ഉച്ചരിക്കാൻ പാടായിരുന്നു. അവനാണ് പേര് ചുരുക്കി ആദ്യം അവന്റെ സൗകര്യത്തിൽ ജിപി എന്ന് വിളിക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ എൻറെ സുഹൃത്തുക്കൾ എന്നെ മുഴുവൻ പേരിലും വിളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു, അതിനാൽ അവർ അതിൽ നിന്ന് സൂര്യ എന്ന് മാത്രം എടുത്തു. ടെലിവിഷനിൽ വന്നപ്പോൾ നീണ്ട എൻ്റെ പേര് വിളിക്കുന്നത് അത്ര സുഖമാകില്ലന്ന് കണ്ടു വിളിക്കാൻ കൂടുതൽ സൗകര്യപ്രദമായ ജിപി തന്നെ ഉറപ്പിച്ചു. ആ അഞ്ചാം ക്ലാസ്സുകാരൻ വിളിച്ച പേരാണ് ജിപി. ഇപ്പോൾ എന്നെ എല്ലാവരും വിളിക്കുന്നത് ജിപി എന്ന് തന്നെയാണ്.

Also read:  കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ വീഴ്ച്ചയില്ലെന്ന് പോലീസ്

മൂന്നു ഭാഷകളിൽ അഭിനയിച്ചു കഴിഞ്ഞു. ഒരു നടനെന്ന നിലയിൽ നിങ്ങൾ എന്ത് മാറ്റങ്ങളാണ് കണ്ടത്?

മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് വ്യവസായങ്ങൾക്ക് മൂന്ന് വ്യത്യസ്ത രീതിയിലുള്ള നിർമ്മാണ രീതികളുണ്ട്. പ്രേതം ചിത്രീകരിക്കാൻ 23 ദിവസമെടുത്തപ്പോൾ, തമിഴിൽ ‘കീ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരു നീണ്ട പ്രക്രിയയായിരുന്നു. ‘അല വൈകുണ്ഠപുരമുലു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ  നിരവധി മാസങ്ങളെടുത്തു. അവിടുത്തെ സിനിമ ഇൻഡസ്ടറി വലുതാണ്. ഞാൻ തെലുങ്ക് സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ അതിൽ  ജയറാം, സമുദ്രകനി, തബു തുടങ്ങി നിരവധി സീനിയർ താരങ്ങളും ഉണ്ടായിരുന്നു. അത് വലിയ രീതിയിൽ നമ്മളെ സഹായിച്ചിട്ടുണ്ട്. ഒരു വലിയ താരമായിട്ട് കൂടി അല്ലു അർജ്ജുൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ എനിക്ക് നിരവധി പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. .

പുതിയ ഓഫറുകൾ എന്തൊക്കെയാണ്?

മലയാളത്തിൽ നിന്ന് പുതിയ നല്ല കുറച്ച് ഓഫറുകൾ ലഭിക്കുന്നു. വല്ലാത്തൊരു കാലത്തിലൂടെയാണല്ലോ നമ്മളെല്ലാവരും നീങ്ങുന്നത്. വ്യവസായങ്ങൾ  എല്ലായിടത്തും സ്തംഭിച്ചിരിക്കുന്നു. കാര്യങ്ങൾ ഒരു പുതിയ  നിലയിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ്. എല്ലാം ശരിയായി പാഴായപ്പോലെ എല്ലാം വരാനാണ് ഇപ്പോൾ കാത്തിരിക്കുന്നത്.

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »