ഈശ്വരനെ ദ്രോഹിക്കരുത്… ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറണം: ഡോ. കെ. എസ്. രാധാകൃഷ്ണൻ

DR KS RADHAKRISHNAN BJP

Web Desk

ഈശ്വരനെ ദ്രോഹിക്കരുതെന്നും ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം ബോർഡ് പിന്മാറണമെന്നും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ തൻ്റെ മുഖപുസ്തക കുറിപ്പിൽ ആവശ്യപ്പെട്ടു. അമ്പലങ്ങൾ ഉടൻ തുറക്കേണ്ടതില്ല എന്ന് തന്ത്രിസമാജം പറയുന്നു. തീർത്ഥവും പ്രസാദവുമില്ലാതെ എന്ത് ക്ഷേത്ര ദർശനം. ഹിന്ദുക്കൾക്കാണെങ്കിൽ വീട്ടിലിരുന്നും പ്രാർത്ഥിക്കാവുന്നതാണ്. എന്നിട്ടും എന്ത് വിലനൽകിയും ക്ഷേത്രം തുറക്കണമെന്ന വാശി ക്ഷേത്രവിശ്വാസത്തിലും ആചാരാനുഷ്ഠാനത്തിലും തീരെ വിശ്വസിക്കാത്ത ദേവസ്വം ബോർഡ് പ്രസിഡന്‍റുമാർക്കും അംഗങ്ങൾക്കുമാണുള്ളത്. അവർക്ക് കാശാണ് പ്രധാനം; ദൈവമോ മനുഷ്യനോ അല്ലെന്ന് ഡോ. രാധാകൃഷ്ണൻ മുഖപുസ്തകത്തിൽ കുറിച്ചു.

Also read:  ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്മാർട്ടാക്കി ദുബായ്; 141 ഇടത്ത് നവീകരണം പൂർത്തിയായി

ഡോ. കെ. എസ്. രാധാകൃഷ്ണൻ്റെ മുഖപുസ്തക കുറിപ്പിൻ്റെ പൂർണ്ണ രൂപം:

അമിതമായാൽ അമൃത് മാത്രമല്ല മതവും ദൈവാരാധനയും വിഷമായി മാറും. അതുകൊണ്ട് കൊറോണ പടർന്നു കയറുന്ന ഇന്നത്തെ സാഹചര്യത്തിൽ അമ്പലങ്ങൾ തുറക്കാൻ ആർത്തി കാണിക്കേണ്ടതില്ല.

സർക്കാർ നിർബന്ധമായും ആരാധനാലയങ്ങൾ തുറക്കണം എന്ന് കല്പിച്ചിട്ടില്ല. വേണമെങ്കിൽ തുറക്കാമെന്ന അനുവാദമാണ് നൽകിയത്. വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇക്കാര്യത്തിൽ വിവേക പൂർണമായ തീരുമാനം ജനങ്ങൾ എടുക്കണം.

അമ്പലങ്ങൾ ഉടൻ തുറക്കേണ്ടതില്ല എന്ന് തന്ത്രിസമാജം പറയുന്നു. തീർത്ഥവും പ്രസാദവുമില്ലാതെ എന്ത് ക്ഷേത്ര ദർശനം. ഹിന്ദുക്കൾക്കാണെങ്കിൽ വീട്ടിലിരുന്നും പ്രാർത്ഥിക്കാവുന്നതാണ്. എന്നിട്ടും എന്ത് വിലനൽകിയും ക്ഷേത്രം തുറക്കണമെന്ന വാശി ക്ഷേത്രവിശ്വാസത്തിലും ആചാരാനുഷ്ഠാനത്തിലും തീരെ വിശ്വസിക്കാത്ത ദേവസ്വം ബോർഡ് പ്രസിഡന്റുമാർക്കും അംഗങ്ങൾക്കുമാണുള്ളത്. അവർക്ക് കാശാണ് പ്രധാനം; ദൈവമോ മനുഷ്യനോ അല്ല.

Also read:  കെ.ബാബിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ത്തി, പാര്‍ട്ടി അംഗീകരിച്ചില്ല ; കോണ്‍ഗ്രസ് നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു

സർക്കാർ നൽകിയ ഇളവ് സ്വീകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഇസ്ലാമിക ക്രൈസ്തവ മത മേധാവികളെ അഭിനന്ദിക്കുന്നു. അവർക്കുള്ള വിവേകം ധനമോഹം മാത്രമുള്ള ദേവസ്വം ബോർഡ് മേധാവികൾക്ക് ഇല്ലാതായതിൽ അത്ഭുതവുമില്ല. തീർത്ഥവും പ്രസാദവും ഇല്ലെങ്കിലും ഭക്തജനം അമ്പലങ്ങളിലെത്തി കാണിക്ക ഇടട്ടെ എന്നാണ് അവരുടെ പ്രാർത്ഥന.

Also read:  നമ്പർ പ്ലേറ്റ് ലേലത്തിൽ പുതിയ റെക്കോർഡ്; 100 മില്യൺ ദിർഹം നേടി ദുബൈ ആർ.ടി.എ

കൊറോണ പടരുന്ന കാലത്ത് ശാരീരിക അകലം സുരക്ഷിതമായി പാലിക്കാതെ ഒത്തുകൂടുന്നവർ ജനശത്രുക്കളാണ്. അവർ അവരെയും മറ്റുള്ളവരെയും ഒരുപോലെ ദ്രോഹിക്കുന്നു. ആത്മദ്രോഹവും പരദ്രോഹവും പരിശീലിക്കുന്നവരിൽ ഈശ്വരാംശം തീരെ കാണില്ല. അവർ മനുഷ്യനും ദൈവത്തിനും എതിരെ തെറ്റ് ചെയ്യുന്നവരാണ്.

കൊറോണ കോപം ശമിക്കുംവരെ കാത്തിരുന്നു പ്രാർത്ഥിക്കുക. കൊറോണ പടരുമ്പോൾ ദേവാലയങ്ങൾ തുറക്കാതിരിക്കുന്നതാണ് യഥാർത്ഥ ഈശ്വര ആരാധന. അതുകൊണ്ട് ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിൽ നിന്നും ദേവസ്വം ബോർഡും മറ്റുള്ളവരും പിന്മാറണം. ഈശ്വരനെ ദ്രോഹിക്കരുത്…

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES