ദുബായ്: യുഎഇ യില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാം. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി (എന്‍സിഇഎംഎ), വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) എന്നിവരുടെ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്.
യാത്രകള്‍ക്ക് നിലവിലുള്ള എല്ലാ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും പോകുന്ന രാജ്യങ്ങളുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുകയും വേണം. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ കോവിഡ്-നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 70 വയസ്സിനു മുകളിലുള്ള യാത്രക്കാരും വിട്ടുമാറാത്ത രോഗമുള്ളവരും യാത്ര ചെയ്യാന്‍ പാടില്ല.