സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി രാജകുമാരന്‍
മനാമ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച കേബിള്‍ സന്ദേശത്തില്‍ ബഹ്‌റൈന്‍ ജനതയുടെ അഭിനന്ദനങ്ങളും ആശംസയും രാജകുമാരന്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച പ്രത്യേക സന്ദേശത്തിലും ഇന്ത്യയുടെ നേട്ടങ്ങളില്‍ രാജകുമാരന്‍ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു.