ആറ്‌ മാസം പിന്നിട്ട പോരാട്ടം

8DB16DA1-EA0C-48DB-AD6B-4BF45DC6CA0E

കോവിഡ്‌ പ്രതിരോധത്തിന്റെ ആറ്‌ മാസമാണ്‌ കടന്നു പോയത്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സംഭവബഹുലമായ അര്‍ധവര്‍ഷം കൂടിയായിരുന്നു നമുക്ക്‌ ഇക്കാലയളവ്‌. ജനുവരി 30നാണ്‌ ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌ കേസ്‌ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

ജൂലായ്‌ കടന്നു പോകുന്നത്‌ മരണനിരക്കിന്റെയും രോഗബാധിതരുടെയും ഏറ്റവും ഉയര്‍ന്ന കണക്കുകള്‍ മുന്നില്‍ നിരത്തികൊണ്ടാണ്‌. ജൂലായ്‌ അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം പത്ത്‌ ലക്ഷത്തോട്‌ അടുക്കുന്നു. മാര്‍ച്ചില്‍ ആദ്യമായി ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ മരണനിരക്ക്‌ ഏതാണ്ട്‌ അഞ്ഞൂറിന്‌ അടുത്ത്‌ മാത്രമായിരുന്നു.

കോവിഡിന്റെ വ്യാപനം തടയാനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളോട്‌ സമ്മിശ്രമായ പ്രതികരണങ്ങളാണ്‌ ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്‌. കോവിഡ്‌ പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. വിദേശ മാധ്യമങ്ങള്‍ കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തിന്റെ `സ്റ്റോറി’ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നതില്‍ മത്സരിച്ചു. അതേ സമയം രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനം നിയന്ത്രണം വിട്ടപ്പോള്‍ ബിബിസി പോലുള്ള മാധ്യമങ്ങള്‍ കേരളത്തിന്റെ പാളിച്ചകളിലേക്കും വിരല്‍ ചൂണ്ടി. പ്രധാനമായും വിദേശത്തു നിന്നും പ്രവാസികള്‍ കേരളത്തിലേക്ക്‌ എത്തിയതോടെയാണ്‌ ഇവിടുത്തെ രോഗികളുടെ എണ്ണം ഉയര്‍ന്നത്‌. അത്‌ നമുക്ക്‌ നിയന്ത്രിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അതേ സമയം തന്നെ ടെസ്റ്റുകളുടെ എണ്ണത്തില്‍ നാം പിന്നോട്ടു പോയതും രോഗവ്യാപനം നടന്ന ചില സ്ഥലങ്ങളില്‍ അധികൃതര്‍ മര്‍ക്കടമുഷ്‌ടി കാട്ടിയതും വിമര്‍ശനത്തിന്‌ കാരണമായി.

Also read:  ഇത്തവണയും കര്‍ഷകരെ കബളിപ്പിക്കാനാകുമോ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം?

കോവിഡിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതും പിന്‍വലിച്ചതുമായ രീതികള്‍ ആസൂത്രണമില്ലാതെയാണെന്ന വിമര്‍ശനവും ശക്തമാണ്‌. കോടികണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ നാട്ടിലേക്ക്‌ തിരികെയെത്താന്‍ ആവശ്യമായ സമയം നല്‍കാതെ പൊടുന്നനെ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ ആ മനുഷ്യരെ പെരുവഴിയിലേക്ക്‌ തള്ളുകയായിരുന്നു. സ്വന്തം ദേശത്തേക്ക്‌ തിരിച്ചെത്താന്‍ ഇരുകാലികളായ പാവങ്ങള്‍ നടത്തിയ സഹനം നിറഞ്ഞ രാവുപകല്‍ നീണ്ട കാല്‍നടയാത്രദിവസങ്ങളോളം മാധ്യമങ്ങള്‍ക്ക്‌ വാര്‍ത്തയായപ്പോഴും അത്‌ കേന്ദ്രസര്‍ക്കാരിന്റെ കണ്ണ്‌ തുറപ്പിച്ചില്ല. ലോക്‌ഡൗണ്‍ പിന്‍വലിച്ചതും പ്രത്യേകിച്ച്‌ എന്തെങ്കിലും തരത്തിലുള്ള ആസൂത്രണത്തോടെയായിരുന്നില്ല. രോഗവ്യാപനം തടയണമെന്ന ലക്ഷ്യത്തോടെയുള്ള ഒരു ആസൂത്രണവും അണ്‍ലോക്‌ ഘട്ടത്തിലുണ്ടായിരുന്നില്ല.

Also read:  കോവിഡ്‌ കാലത്തെ ശുഭസൂചനകള്‍

ദൈനംദിന ജീവിതത്തിന്റെ താളം തന്നെ ഇക്കാലയളവില്‍ മാറിമറിഞ്ഞു. ഇതുവരെ സുപരിചിതമല്ലാതിരുന്ന ലോക്‌ഡൗണ്‍, ക്വാറന്റൈന്‍ തുടങ്ങിയ വാക്കുകള്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി. ഇനിയെന്നാണ്‌ ജീവിതം പഴയ നിലയിലേക്ക്‌ പൂര്‍ണമായും തിരിച്ചെത്തുക എന്ന ചോദ്യത്തിന്‌ ഇപ്പോഴും വ്യക്തമായ ഉത്തരമൊന്നുമില്ല. കഴിയുന്നതു വേഗം അത്‌ സംഭവിക്കട്ടെയെന്ന ആഗ്രഹം മാത്രമാണ്‌ ലോക്‌ഡൗണ്‍ മൂലം ജീവിതത്തിന്റെ താളം തെറ്റിയ മനുഷ്യരെ നയിക്കുന്നത്‌.

Also read:  ജനപിന്തുണയില്ലാത്ത പ്രതിപക്ഷം മോദിക്ക്‌ ലഭിച്ച അനുഗ്രഹം

വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നുവെന്നതാണ്‌ പ്രത്യാശ പകരുന്നത്‌. യുഎസ്‌, യുകെ തുടങ്ങിയ രാജ്യങ്ങളിലെ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം ആദ്യഘട്ടത്തില്‍ വിജയകരമായിയെന്ന ശുഭവാര്‍ത്തയാണ്‌ ആശങ്കകള്‍ക്കിടയിലും നമ്മെ മുന്നോട്ടു നയിക്കുന്നത്‌. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ വാക്‌സിന്‍ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ആദ്യത്തെ രണ്ട്‌ പരീക്ഷണ ഘട്ടങ്ങള്‍ വിജയിച്ച സാഹചര്യത്തില്‍ മൂന്നാം ഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ഒട്ടേറെ പേര്‍ക്ക്‌ വാക്‌സിന്‍ ലഭ്യമാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്‌.

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »