English हिंदी

Blog

WhatsApp Image 2020-06-24 at 5.19.24 PM

Web Desk

തിരുവനന്തപുരം: വഞ്ചിയൂരില്‍ മരിച്ച രമേശിന്‍റെ പരിശോധനയില്‍ വീഴ്ച്ച പറ്റിയെന്ന് തിരുവനന്തപുരം കളക്ടര്‍. രമേശിന്‍റെ സ്രവപരിശോധന വൈകി. ജനറല്‍ ഹോസ്പിറ്റലിനും മെഡിക്കല്‍ കോളെജിനും ഇക്കാര്യത്തില്‍ വീഴ്ച്ചപറ്റി. ആരോഗ്യവകുപ്പിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറുമെന്ന് കളക്ടര്‍ അറിയിച്ചു. രമേശിന്‍റെ മരണത്തില്‍ വിശദമായ അന്വേഷണത്തിനും കളക്ടര്‍ നവജോദ് സിംഗ് ഖോസെ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Also read:  കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ശമ്പളം : മന്ത്രി ആന്റണി രാജു

തലസ്ഥാനത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് കളക്ടര്‍ അറിയിച്ചു.അഞ്ച് പേര്‍ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് അറിയില്ല. നഗരത്തിലും തീരദേശത്തും കൂടുതല്‍ പരിശോധന നടത്തും. രോഗവ്യാപനമുണ്ടായാല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം കളക്ടറേറ്റില്‍ വാര്‍ റൂം തുടങ്ങി. സ്രവം ശേഖരിക്കാന്‍ ഏഴ് മൊബൈല്‍ വണ്ടികള്‍ സജ്ജമാക്കി.