English हिंदी

Blog

cloudburst near amarnath cave

അമര്‍നാഥ് ഗുഹാക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീ കളാണെന്നും അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് മേഘവിസ്ഫോ ടനം ഉണ്ടായത്

ശ്രീനഗര്‍: അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനത്തില്‍ മരിച്ച വരുടെ എണ്ണം അഞ്ചായി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തയായും മരിച്ചവരി ല്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്നും അധികൃതര്‍ അറിയിച്ചു. വൈകീട്ട് അഞ്ചരയോ ടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരുന്ന ഭക്ഷണ ശാല കള്‍ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഹിമാലയന്‍ മലനിരയില്‍ നിന്നുള്ള വെ ള്ളം കുത്തിയൊലിച്ച് വരുന്ന വഴിയിലുണ്ടായിരുന്ന ടെന്റുകളിലെ ചിലരാണ് ഒലിച്ചു പോയത്. വളരെ പെട്ടന്ന് തീര്‍ത്ഥാട കര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സൈന്യത്തിനായതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ് സിആര്‍പിഎഫ് ഉദ്യോ ഗസ്ഥര്‍ അറിയിച്ചത്.തീര്‍ത്ഥാടകര്‍ക്കായി ഭക്ഷണം ഒരുക്കുന്ന പന്തലും അതിന് സമീപത്തുള്ള പന്തലു മാണ് ദുരന്തത്തില്‍പ്പെട്ടത്. മേഘവിസ്‌ഫോടന സമയത്ത് എത്ര പേര്‍ പന്തലില്‍ ഉണ്ടായിരുന്നു എന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

അമര്‍നാഥിലെ ഗുഹാ ക്ഷേത്ര തീര്‍ത്ഥാടനം നടക്കുന്നത് 13500 അടി ഉയരത്തിലാണ്. പൊടുന്നനെയുണ്ടാ യ മേഘവിസ്‌ഫോടനവും തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലും 15 മിനിറ്റുനേരത്തേയ്ക്ക് മാത്രമാണ് നീണ്ടു നി ന്നതെന്നും സൈനികര്‍ അറിയിച്ചു.