നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണുള്ളതെന്ന് ആരോ ഗ്യമന്ത്രി വീണാ ജോര്‍ജ്.ഇതില്‍ 20 പേരാണ് ഹൈറിസ്‌ക് ലിസ്റ്റില്‍ ഉള്ളത്
കോഴിക്കോട്: നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണു ള്ള തെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 20 പേരാണ് ഹൈറിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. രോഗല ക്ഷണമുള്ള രണ്ട് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. അതില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോ ളജിലേയും മറ്റൊരാള്‍ സ്വകാര്യ ആശുപത്രിയിലേയും ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി വിശദീകരിച്ചു.
ഹൈ റിസ്‌ക്ക് ആയിട്ടുള്ള 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ്, നിപ വാര്‍ഡാക്കി മാറ്റി. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമി ക്കുകയാണ്. സമ്പര്‍ക്കപട്ടികയിലുള്ളവരെ ഇവിടേയ്ക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി പേ വാര്‍ഡിലുണ്ടായിരുന്ന കോവിഡ് രോഗികളെ മാറ്റി.
വൈറസ് ബാധ മൂലം മരിച്ച കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് മാവൂര്‍ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയിന്മെന്റ് ഏ ര്‍പ്പെടുത്താനാണ് തീരുമാനം. ജില്ലയില്‍ മുഴുവനും ക ണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. 27ന് പനി തുടങ്ങിയ കുട്ടി യുടെ ഇന്‍ക്യുബേഷന്‍ കാലയളവ് കണക്കുകൂട്ടുമ്പോള്‍ വരുന്ന ഒരാഴ്ച നിര്‍ണായകമാണെന്നും ആ രോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.
വൈറസ് ബാധ മൂലം മരിച്ച കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് മാവൂര്‍ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയിന്മെന്റ് ഏര്‍പ്പടുത്താനാണ് തീരുമാനം. ജില്ലയില്‍ മുഴുവനും കണ്ണൂ ര്‍, മലപ്പുറം ജില്ലകളിലും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. വിവരങ്ങള്‍ അറിയുന്ന തിനായി ജനങ്ങള്‍ക്ക് ഈ സമ്പറുകളില്‍ (0495238 2500, 04952382800) ബന്ധപ്പെടാം. നിപ സാഹചര്യം എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മാ ധ്യമ ങ്ങളിലൂടെ ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.











