സംസ്ഥാനത്തെ പല ലാബുകളും 1700 രൂപ നിരക്കില്‍ തന്നെയാണ് രോഗികളില്‍ നിന്ന് ഈടാക്കിയാണ് ടെസ്റ്റ് നടത്തുന്നതെന്ന് പരാതി വ്യാപകമായി
തിരുവനന്തപുരം: സ്വകാര്യ ലാബുകളിലെ കോവിഡ്-19 ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ച സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ലംഘിച്ച് പകല്‍കൊള്ള തുടരുന്നു. സംസ്ഥാനത്തെ പല ലാബുകളും 1700 രൂപ നിരക്കില്‍ തന്നെയാണ് രോ ഗികളില്‍ നിന്ന് ഈടാക്കിയാണ് ടെസ്റ്റ് നടത്തുന്നതെന്ന് പരാതി വ്യാപകമായി.
സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് അമിത നിരക്കാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിക്കാനിരിക്കെയാണ് ആരോഗ്യ വകുപ്പ് നിരക്ക് കുത്തനെ കുറച്ചത്. എന്നാല്‍ ഉത്തരവ് ലഭിച്ചില്ലെന്ന ന്യായം പറഞ്ഞാണ് ടെസ്റ്റിന് 1700 തന്നെ സ്വകാര്യ ലാബുകള്‍ വെള്ളിയാഴ്ച ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയത്. ഉത്തരവ് ലഭിച്ചാ ല്‍ മാത്രമേ നിരക്ക് കുറക്കാനാകൂ യെന്നാ യിരുന്നു ലാബുകാരുടെ നിലപാട്. ഇത് സംബന്ധിച്ച വാര്‍ത്ത വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ലാബ് ഉടമകള്‍ നിരക്ക് കുറച്ചില്ല.
ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ വ്യാഴാഴ്ച വൈകിട്ടാണ് അറിയിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരു ത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്. മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് 1500 രൂപയാ ക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് 1700 രൂപയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീ കൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ എന്നും മന്ത്രി പറഞ്ഞിരുന്നു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലായിരുന്നു ആര്‍.ടി.പി.സിആര്‍ നിരക്ക് കൂടുതല്‍. ഇതേ തുടര്‍ന്ന് പലമേഖലകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു