English हिंदी

Blog

pjimage (1)

 

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികള്‍ തള്ളി കര്‍ഷകര്‍. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്കു വരണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കര്‍ഷക സംഘടനകള്‍ ഈ തീരുമാനം എടുത്തത്. ഉപാധികളോടെയുള്ള ചര്‍ച്ചക്ക് തയ്യാറല്ല എന്ന് ചൂണ്ടിക്കാണിച്ച് 30 കര്‍ഷക സംഘടനകളാണ് അമിത് ഷായുടെ നിര്‍ദേശം തള്ളിയത്.

Also read:  ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ നിരാഹാര സമരം; പിന്തുണച്ച് അരവിന്ദ് കെജ്രിവാള്‍

എന്നാല്‍ മന്‍കി ബാത്തില്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രംഗത്തെത്തിയിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പുതിയ അവകാശങ്ങളും അവസരങ്ങളും നല്‍കുന്നതാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതേസമയം ദേശീയപാതയിലെ സമരം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നുമുണ്ട്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

Also read:  കൊച്ചിയിലേത് മഹത്തായ ബിനാലെ : അമിതാഭ് കാന്ത്