സ്കൂൾ പ്രവേശനം: നെട്ടോട്ടത്തിന് ആശ്വാസം, ഈവനിങ് ഷിഫ്റ്റുകൾക്ക് തുടക്കം.

evening-shift-started-in-indian-schools-in-qatar-5

ദോഹ : സ്കൂൾ പ്രവേശന സമയത്ത് സീറ്റിനായുള്ള രക്ഷിതാക്കളുടെ നെട്ടോട്ടത്തിന് ആശ്വാസമായി ഖത്തറിൽ ഈവിനിങ് ഷിഫ്റ്റിന് തുടക്കം. സ്കൂൾ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കായി ഇന്ത്യൻ സ്കൂളുകളിൽ  ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഈവനിങ് ഷിഫ്റ്റ് അനുവദിച്ചത്. ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവടങ്ങളിലെ ഈവിനിങ് ഷിഫ്റ്റ് ക്ലാസുകൾക്കാണ് ഇന്നലെ തുടക്കമായത്. എംഇഎസ് ഇന്ത്യൻ സ്കൂളിൽ നവംബർ ആറിന് ക്ലാസ് ആരംഭിക്കും. 
സ്കൂളുകളിലെ സാധാരണ ക്ലാസുകൾ  അവസാനിച്ച ശേഷം ഉച്ചയ്ക്ക് ഒരു മാണി മുതൽ  വൈകുന്നേരം ആറു മണിവരെയാണ് ഈവിനിങ് ഷിഫ്റ്റ്  ക്ലാസുകൾ നടക്കുക. ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഏപ്രിലിൽ ആരംഭിച്ചിട്ടും നിരവധി പ്രവാസി വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖത്തർ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈവിനിങ് ഷിഫ്റ്റ് അനുവദിച്ചത്. കെ ജി  മുതൽ എട്ടാം ക്ലാസുവരെയാണ് ബാച്ചുകൾ  അനുവദിച്ചത്.
ഖത്തർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ  ഇന്നലെ നടന്ന പുതിയ ബാച്ചിന്റെ സ്കൂൾ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഷെയ്ക് ഷമീം സാഹിബ് വിദ്യാർഥികളെ സ്വാഗതം  ചെയ്ത് സംസാരിച്ചു. പുതിയ വിദ്യാർഥികളും മികച്ച വിജയം നൽകാൻ സ്കൂൾ  പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികൾ, അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനം, ഗതാഗതം തുടങ്ങിയ ഉൾപ്പെടെയുള്ള സായാഹ്ന സെഷനു വേണ്ട എല്ലാ സജ്ജീകരണങ്ങളും സ്കൂൾ ഒരുക്കിയുട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ഈ സംരംഭം നടത്തുന്നതിൽ മാതാപിതാക്കളുടെ സഹകരണത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഈവനിങ് ഷിഫ്റ്റിലേക്കുള്ള  പ്രവേശനം  തുടരുന്നതായും അധികൃതർ അറിയിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലും  നൂറുകണക്കിന് കുട്ടികളാണ് ഇന്നലെ ഈവനിങ് ഷിഫ്റ്റിനായി എത്തിയത്. ആദ്യ ദിനമായ ഇന്നലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു. രക്ഷിതാക്കൾക്ക് പുതിയ ക്ലാസുകൾ സംബന്ധിച്ച് സംശയങ്ങൾ പരിഹരിക്കുന്നതിനായി ഓറിയന്റേഷൻ ക്യാംപ് സംഘടിപ്പിച്ചിരുന്നു. രാവിലെയുള്ള പതിവ് ഷിഫ്റ്റ് അവസാനിച്ച് 15 മിനിറ്റ് ഇടവേളയ്ക്കു ശേഷം ഉച്ചക്ക് 1.05 ഓടെയാവും ഈവനിങ് ഷിഫ്റ്റിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. വൈകുന്നേരം ആറ് വരെയാണ് ക്ലാസുകൾ നടക്കുകയെന്നും ശാന്തിനികേതൻ  ഇന്ത്യൻ സ്കൂൾ  അധികൃതർ  വ്യക്തമാക്കി.
ഇന്നലെ ക്ലാസുകൾ ആരംഭിച്ച രണ്ടു സ്കൂളുകൾക്ക് പുറമെ എംഇഎസ് ഇന്ത്യൻ സ്കൂൾ ദോഹ, അബൂഹമൂർ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ (ഡി.എം.ഐ.എസ്), ലൊയോള ഇന്റർനാഷനൽ സ്കൂൾ എന്നിവടങ്ങളിലും ഉച്ച മുതൽ വൈകുന്നേരം വരെയായി പുതിയ ഷിഫ്റ്റ് ആരംഭിക്കാൻ മന്ത്രലയം അനുവാദം നൽകിയിട്ടുണ്ട്. എംഇഎസിൽ കെ ജി മുതൽ ഏഴാം ക്ലാസ് വരെയാണ് അഡ്മിഷൻ നൽകുന്നത്. ഒക്ടോബർ 15ന് പ്രഖ്യാപനം വന്നതിനു പിന്നാലെ ആരംഭിച്ച പ്രവേശന നടപടികൾ ഇപ്പോഴും തുടരുകയാണ്.

Also read:  ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES