എം ടിയുടെ ഭാവനയിൽ രൂപം കൊണ്ട കഥാപാത്രങ്ങൾ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകും: വിനോദ് കോവൂർ

എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ വിനോദ് കോവൂർ. എം ടിയുടെ ഭാവനയിൽ രൂപം കൊണ്ട കഥാപാത്രങ്ങൾ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകുമെന്നും എം ടി ജീവിച്ച കോഴിക്കോട് നഗരത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചത് സുകൃതമായി കരുതുന്നുവെന്നും വിനോദ് കോവൂർ പറയുന്നു. എം ടിയുടെ ഓർമ്മകൾ അടങ്ങിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് വിനോദ് കോവൂരിന്റെ പ്രതികരണം.
‘മലയാളത്തിൻ്റെ സുകൃതം ഓർമയായി, കോഴിക്കോട്ടുകാരനായത് കൊണ്ട് തന്നെ ഒത്തിരി തവണ എം ടിയെ കാണാനും കൊട്ടാരം റോഡിലെ വീട്ടിൽ സന്ദർശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. കൊട്ടാരം റോഡിൽ തന്നെയായിരുന്നു ഇന്ത്യൻ യൂത്ത് അസോസിയേഷൻ്റെ ഓഫീസ്. ജ്ഞാനപീഠ പുരസ്കാരം നേടിയ സമയത്ത് ഞങ്ങൾ ഐ വൈ എ അംഗങ്ങൾ വീട്ടിൽ ചെന്ന് എം ടിസാറിനെ അഭിനന്ദിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് തോപ്പിൽ ഭാസി സാർ പറഞ്ഞപ്രകാരം ഞാനും എൻ്റെ അച്ഛനും കൂടി എം ടി സാറിനെ കാണാൻ ചെന്നിരുന്നു. ശേഷം എം ടിയുടെ ഒരു തിരക്കഥ സിനിമയാക്കുന്ന സന്ദർഭത്തിൽ എന്നെ ഒരു വേഷത്തിന് വേണ്ടി എം ടി സാർ ഇൻ്റർവ്യൂ ചെയ്തിരുന്നു.
എന്തോ ആ സിനിമയിൽ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായില്ല.

Also read:  യുഎഇയിൽ താമസിക്കുന്ന ഇറാൻ പൗരർക്കു വീസ പിഴയിൽ ഇളവ്: ഐസിപിയുടെ മാനുഷിക നടപടി

പ്രിഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എംടിയുടെ കാലവും നാലുകെട്ടും ഒക്കെ വായിച്ച് എംടിയോട് ആരാധന തോന്നി തുടങ്ങിയത്. പിന്നീട് എം ടി തിരക്കഥ ഒരുക്കിയ ചിത്രങ്ങൾ ഓരോന്ന് കാണുമ്പോൾ എം ടിയുടെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മോഹം കൂടി വന്നു. അങ്ങനെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ ഒരു വേഷം ചെയ്യാൻ ഭാഗ്യം വന്നു. എം ടി സാർ തിരക്കഥ രചിച്ച പഴയ ഓളവും തീരവും എന്ന സിനിമ സംവിധായകൻ പ്രിയദർശൻ സാർ റീമേക്ക് ചെയ്തപ്പോൾ അതിൽ ചെറുതാണെങ്കിലും ഒരു വേഷം ചെയ്യാനായി.

Also read:  കനത്ത മഴയും കാറ്റും; കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പാലക്കാട് മലവെള്ളപ്പാച്ചില്‍

എന്തായാലും എം ടി സാർ എഴുതി വെച്ച കഥാപാത്രമാണല്ലോ, പ്രിയൻസാറിൻ്റെ നിർദ്ദേശപ്രകാരം ആ കഥാപാത്രം ചെയ്തു. പ്രിയൻ സാർ ചേർത്ത് പിടിച്ച് അഭിനന്ദിച്ചു. മനോരഥങ്ങളുടെ ലോഞ്ചിംഗ് ചടങ്ങിൽ വെച്ച് എം ടി യുടെ ചിത്രം കൊത്തിവെച്ച ഒരു ശില്പം ഉപഹാരമായി ലഭിച്ചു. മനസിൽ ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു അത്. എനിക്ക് ലഭിച്ച പുരസ്കാരങ്ങളുടെ നടുവിൽ ഏറ്റവും വിലപിടിപ്പുള്ള ഒരു ഉപഹാരമായി അത് സ്ഥാനം പിടിച്ചിരിക്കുന്നു. എന്നും വിലയേറിയ ഒരു ഓർമ്മയായിരിക്കും അത്.
എം ടി സാർ മാത്രമേ പോയിട്ടുള്ളൂ. അദ്ദേഹത്തിൻ്റെ ഭാവനയിൽ രൂപം കൊണ്ട കഥാപാത്രങ്ങൾ ഈ ഭൂമിയുള്ള കാലം വരെ ഇവിടെ ഉണ്ടാകും.
എം ടി യെ പോലെ ഇത്രയും ബഹുമാനപ്പെട്ട ഒരു സാഹിത്യകാരൻ ജീവിച്ച കോഴിക്കോട് തന്നെ എന്നെ പോലെ ഒരു കൊച്ചു കലാകാരനും ജീവിക്കാൻ ഭാഗ്യം ലഭിച്ചു എന്നത് സുകൃതം. അവസാനമായി ഒരു നോക്ക് കാണാൻ കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിലാണ്. കോഴിക്കോടിൻ്റെ അഭിമാനമായ എം ടി വാസുദേവൻ നായരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു,’ വിനോദ് കോവൂർ കുറിച്ചത് ഇങ്ങനെ.

Also read:  ഒരു കോടി സന്ദർശകർ; ദുബൈ ഗ്ലോബൽ വില്ലേജ് 29ാം സീസണിന് തിരശ്ശീല വീണു

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES