Web Desk
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6922 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി നേടിയത് 1,86,934 പേരാണ്. രോഗമുക്തി നിരക്ക് 52.8 ശതമാനം. നിലവില്‍ 1,55,227 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് കോവിഡ് പരിശോധനാ സൗകര്യമുള്ള ഗവണ്‍മെന്റ് ലാബുകളുടെ എണ്ണം 674 ആയും സ്വകാര്യ ലാബുകളുടെ എണ്ണം 250 ആയും വര്‍ധിപ്പിച്ചു. ആകെ 924 ലാബുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,63,187 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതുവരെ ആകെ പരിശോധിച്ചത് 60,84,256 സാമ്പിളുകളാണ്.