പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നേരിട്ടെത്തി വിമാനാത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രി മോദി,ശൈഖ് നഹ്യാനെ വാരിപ്പുണര്‍ന്നു
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നേരിട്ടെത്തി വിമാനാത്താവളത്തില്‍ അദ്ദേ ഹത്തെ സ്വീകരിച്ചു. പ്രധാ നമന്ത്രി മോദി,ശൈഖ് നഹ്യാനെ വാരിപ്പുണര്‍ന്നു.
പ്രധാനമന്ത്രിയായ ശേഷം മോദിയുടെ നാലാമത്തെ യു.എ.ഇ സന്ദര്‍ശനമാണിത്. യു.എ.ഇ പ്രസിഡ ന്റായിരുന്ന ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം അ റിയിക്കുന്നതോടൊപ്പം പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിന ന്ദിക്കലുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ യു.എ.ഇ. സന്ദര്‍ശനത്തിന്റെ പ്രധാന ഉ ദ്ദേശം.
ജര്‍മനയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം യുഎയിലേക്കെത്തുന്നത്. ഇന്നുതന്നെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി യുഎഇയില്‍ മറ്റ് പൊതുപരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല.