English हिंदी

Blog

WhatsApp Image 2020-06-12 at 2.19.23 PM

Web Desk

കേരളത്തിലെ സുരക്ഷയും സര്‍ക്കാരിന്‍റെ പരിരക്ഷയും ക്വാറന്‍റീന്‍ സൗകര്യവും കേട്ടറിഞ്ഞാണ് ആദിനാഥ് എന്ന തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി കേരളത്തിലേക്കുള്ള പാസിന് അപേക്ഷ നല്‍കിയത്. പാസ് ലഭിച്ചതിന് ശേഷം ബാംഗ്ലൂരില്‍ നിന്ന് തൃപ്പൂണിത്തുറയില്‍ വെള്ളിയാഴ്ച്ച എത്തുകയും ചെയ്തു. 14 ദിവസത്തെ ക്വാറന്‍റീന്‍ സൗകര്യം അധികൃതര്‍ ഉറപ്പു നല്‍കിയതിനാലാണ് ആദിനാഥ് നാട്ടിലേക്ക് പുറപ്പെട്ടത്. കുടുംബം ബാംഗ്ലൂരായതിനാല്‍ തൃപ്പൂണിത്തുറയില്‍ തന്നെ സൗകര്യം നല്‍കാമെന്ന് അധികൃതര്‍ വാക്കും നല്‍കി. എന്നാല്‍ നാട്ടിലെത്തി ബന്ധപ്പെട്ടപ്പോള്‍ സൗകര്യമില്ലെന്നും പെയ്ഡ് ക്വാറന്‍റെയിന്‍ സൗകര്യം മാത്രമേ നല്‍കാനാവൂ എന്നുമാണ് അറിയിച്ചത്. അതിനുള്ള പണം കയ്യില്ലില്ലാത്തതിനാല്‍ ഈ വിവരം പോലീസില്‍ അറിയിച്ചപ്പോഴാണ് പോലീസ് അപമര്യാദയായി പെരുമാറിയത്.

Also read:  യുവനടിയെ അപമാനിച്ച സംഭവം' പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

നിയമം തെറ്റിക്കാതെ പോലീസ് സ്റ്റേഷനില്‍ ഈ വിവരം അറിയിച്ചപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ച് വിദ്യാര്‍ഥിയെ പോലീസ് ആട്ടി പായിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ തൃപ്പൂണിത്തുറയില്‍ എത്തിയ ആദിനാഥ് ഇപ്പോഴും സഹായം ലഭിക്കാതെ പോലീസ് സ്റ്റേഷനു മുമ്പില്‍ കാത്തു നില്‍ക്കുകയാണ്.

Also read:  കോവിഡ് വാക്‌സിന്‍ നികുതിയിളവ്, നിരക്ക് തീരുമാനിക്കുക മന്ത്രിതല സമിതിയില്‍ ; ജൂണ്‍ എട്ടിന് തീരുമാനിക്കുമെന്ന് ധനമന്ത്രി

സാധാരണക്കാര്‍ക്ക് കോവിഡ് പരിരക്ഷക്കായി സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പകല്‍ വെളിച്ചത്തില്‍ ഉദ്യോഗസ്ഥര്‍ ലംഘിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.