English हिंदी

Blog

a
“ഞാൻ നിങ്ങളുടെ പേരിൽ ഒരു കോടി കോടി രൂപ സംഭാവന നൽകും. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം എന്നെ അറിയിക്കണം” :കേരളത്തിനെ സ്നേഹിച്ച  സുശാന്ത്
2018 ലെ മഹാപ്രളയത്തിൽ കേരളം ഭയന്ന നാളുകളിൽ ഒന്നിൽ, പ്രളയത്തെ നേരിടാൻ കേരളത്തിന്റെ പക്കൽ പണം ഇല്ല എന്ന് പരിതപിച്ച സുബ്രഹ്മണ്യൻ എന്ന മലയാളി ആരാധകനോട് ഒരു യുവസിനിമാതാരം പറഞ്ഞതാണ് ഇത്.

ലോകത്തെ വിവിധഭാഗങ്ങളിൽ നിന്നുള്ള സംഭാവനകൾക്ക് മുടക്കം വരുമെന്ന് കേരളം ഭയന്ന ഒരു സന്ദർഭത്തിലായിരുന്നു അത്..

Also read:  വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു
ഒരുപക്ഷേ, ഏറെയൊന്നും മാധ്യമശ്രദ്ധ ലഭിക്കാതെ പോയ ഒരു പ്രവർത്തനം.
അദ്ദേഹം വാക്കുപാലിച്ചു..
സുബ്രഹ്മണ്യന്റെ പേരിൽ  ഒരുകോടി രൂപ ഉടൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി, രേഖകൾ സുബ്രഹ്മണ്യനു അയച്ചു കൊടുക്കുകയും ചെയ്തു.
ഇവ കൂടാതെ യുവവിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പദ്ധതികളും നീതിആയോഗുമായി ചേർന്നു വനിതാസംരംഭകർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും അദ്ദേഹം ഏറ്റെടുത്തു നടത്തി.
ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ചു പോയി എങ്കിലും കേരളത്തിന് അദ്ദേഹം ആരുമാകാതെ പോകരുത്..

ആത്മഹത്യ നമ്മുടെ പ്രശ്നങ്ങൾക്ക് ഒന്നും ഒരു പരിഹാരം അല്ല എന്നു നമ്മളെ കാണിച്ചു തന്ന Chhichhore എന്ന സിനിമ ചെയ്ത ആൾ തന്നെ ആത്മഹത്യ ചെയ്തു എന്ന് അറിയുമ്പോൾ വിശ്വസിക്കാൻ ആവുന്നില്ല പ്രിയ സുശാന്ത്…. വേദനയോടെ വിട

Also read:  വാഹനങ്ങളിൽ തോന്നിയത് പോലെ ബോർഡ് വയ്ക്കുന്നവരെ പിടി കൂടാൻ മോട്ടോർ വകുപ്പ്