English हिंदी

Blog

jayamohan thambi

Web Desk

മുന്‍ രഞ്ജി താരം കെ. ജയമോഹന്‍ തമ്പിയുടെ കൊലപാതകത്തില്‍ മകന്‍ അശ്വിന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. മദ്യപിക്കുന്നതിന്‍റെ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അയല്‍ക്കാരന്‍റെ പങ്കും അന്വേഷിക്കുന്നുണ്ട്. ജയമോഹന്‍ തമ്പിയുടെ നാലു പവന്‍റെ മാല നഷ്ടമായെന്നും സിഐ പറഞ്ഞു.

Also read:  പത്തനംതിട്ടയില്‍ ഓടിച്ചിട്ട് പിടിച്ചയാള്‍ക്ക് കോവിഡില്ല

മുന്‍ രഞ്ജി താരം കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമാണെന്നു തെളിയിക്കുന്ന കൂടുതല്‍ സൂചനകളും ലഭിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ മകന്‍ അശ്വിന്‍, ജയമോഹന്‍ തമ്പിയെ ആശുപത്രിയിലെത്തിക്കാതെ മരണത്തിനു വഴിയൊരുക്കിയെന്നു വ്യക്തമായി. കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണു മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read:  15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

ബോധം പോയെങ്കിലും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടായിരുന്നില്ല. സമയത്ത് ആശുപത്രിയിലെത്തിക്കാത്തതും മരണകാരണമായി. മദ്യപിക്കുന്നതിന്‍റെ പണത്തെച്ചൊല്ലി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് അശ്വിന്‍, ജയമോഹന്‍ തമ്പിയെ പിടിച്ച്‌ തള്ളുകയായിരുന്നു. അന്ന് രാവിലെ വീട്ടിലെത്തിയ അയല്‍വാസി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. അശ്വിന്‍ കുറ്റസമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി.

ജയമോഹന്‍ തമ്പിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബശ്രീ പ്രവര്‍ത്തക വെളിപ്പെടുത്തിയിരുന്നു. ശനിയാഴ്ചയാണ് ജയമോഹന്‍ തമ്പിയെ അവസാനമായി കണ്ടത്. തിങ്കളാഴ്ച എത്തുമ്പോള്‍ ചീഞ്ഞ ഗന്ധമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടാംനിലയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവിനോട് വിവരം പറഞ്ഞു. ഇയാള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്.