English हिंदी

Blog

k sudhakaran and nikeshkumar

കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്ന തനായ രാ ഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍ വി ധിയോടെ ചോദ്യം ഉന്നയിച്ച തെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വിമര്‍ശനം

തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി യും വാര്‍ത്താ അവതാരകനുമായ എം വി നികേഷ് കുമാര്‍ നടത്തിയ പരാമര്‍ശം വംശീയ അധി ക്ഷേപമാണെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്.കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്ത കെ.സുധാകരനുമായ നടത്തിയ ചര്‍ച്ചയില്‍ ”ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകു മോ” എന്ന നികേഷ് കുമാറിന്റെ പരാമര്‍ശമാണ് വിവാദമായത്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍വിധിയോടെ ചോദ്യം ഉന്നയിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് ഫെയ്‌സ് ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ലോക ചരിത്രത്തില്‍ തന്നെ ഇത്രയും വംശീയമായ ചോദ്യം ഒരു ടി.വി പരിപാടിക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല എന്നും കൊടിക്കുന്നില്‍ സുരേഷ് തന്റെ ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Also read:  ശിവശങ്കര്‍ കൊച്ചിയില്‍ എന്‍.ഐ.എ ആസ്ഥാനത്ത് എത്തി

കൊടിക്കുന്നില്‍ സുരേഷിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

”ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ”
കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ വംശീയമായ മുന്‍വിധിയോടെ ചോദ്യം ചോദിക്കുന്നത്.

ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടീവി ഷോയ്ക്കിടെ നേരി ടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. CPM നേതാക്കന്മാര്‍ എന്തെങ്കിലും മൊഴിഞ്ഞാല്‍ ഉത്തര ത്തിലിരുന്ന് പല്ലി ചിലയ്ക്കുന്നത് പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ നാവ് ഇപ്പോള്‍ എവിടെയെന്ന് ചോദിക്കുന്നില്ല. ജാതീയതയും സ്തീ വിരുദ്ധതയും ജനാധിപത്യ ധ്വംസനവും കോണ്‍ ഗ്രസുകാര്‍ക്ക് നേരെയാവുമ്പോള്‍ ”ചത്തത് പോലെ കിടന്നേക്കാം” എന്ന് സാംസ്‌കാരിക പ്രമുഖര്‍  AKGസെന്ററില്‍ എഴുതി കൊടുത്തിട്ടുണ്ടോ ?

Also read:  തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ശരിയാണ്, കെ സുധാകരന്‍ എന്ന പ്രസിഡന്റ് ഭാഷയിലും ഭാവത്തിലും കുറച്ചൊക്കെ അഗ്രസീവാ ണ്. അതിന് അദ്ദേഹത്തിന്റെ കീഴാള ജാതി അല്ല കാരണം. മറിച്ച് ജാതിക്കോട്ടകള്‍ കൂടിയായ നിങ്ങ ളുടെ പാര്‍ട്ടി ഗ്രാമങ്ങളിലെ അനുഭവങ്ങളാണ്. വധശ്രമങ്ങളെ അടക്കം പ്രതിരോധിച്ചും കൂടപ്പിറപ്പു കളുടെ ചോര കണ്ടിട്ടും തളര്‍ന്നു പിന്‍മാറാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കൊണ്ടും കൊടുത്തും ജനാധി പത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത് കെ സുധാകരന്‍ ആണെങ്കില്‍, മൂവര്‍ണ്ണ കൊടി പിടിച്ച് അന്തസ്സോടെ നിവര്‍ന്ന് നില്‍ക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നത് കെ സുധാകരന്‍ ആണെങ്കില്‍ അദ്ധേഹത്തിന് അല്‍പ്പം അഹങ്കരിക്കാനുള്ള വകുപ്പൊക്കെയുണ്ട്.

Also read:  സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്; 1217 പേര്‍ക്ക് രോഗമുക്തി

ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാ കരന്റെ നെഞ്ചത്തോട്ട് കേറാന്‍ തുനിയുന്നതെങ്കില്‍ കെ എസ് ആ ചാനല്‍ ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചത് മാത്രമേ പറയാനുള്ളു- അധികാരത്തിന്റെ വെള്ളിക്കാശുകള്‍ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോള്‍ സ്വന്തം   പിതാവിന്റെ ഓര്‍മ്മകള്‍ എങ്കിലും നികേഷ് മറന്നു പോകരുത്.

നികേഷിനോട് മാപ്പ് പറയാന്‍ ഞാന്‍ ആവശ്യപ്പെടുന്നില്ല. മനസാക്ഷി ഉള്ളവര്‍ക്കുള്ളതാണ് മാപ്പും തിരുത്തലുമൊക്കെ. അത്തരമൊരു ബാധ്യത ഇല്ലെന്ന് കൂടിയാണ് നികേഷ് ഇന്നലെ മലയാളിക ള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞത്.