ചാർട്ടർ വിമാനങ്ങൾക്കായി അപേക്ഷിക്കുന്നവർക്ക് സംസ്ഥാനം എൻഒസി നൽകുന്നുണ്ട്. എന്നാൽ, അപേക്ഷയിൽ നിശ്ചിത വിവരങ്ങൾ ഇല്ലാത്തതിനാൽ എംബസികൾ നിരസിക്കുന്നുണ്ട്. അപേക്ഷ നൽകുമ്പോൾ തന്നെ മുഴുവൻ വിവരങ്ങളും കൃത്യമായി നൽകണം.
സർക്കാർ നിർദ്ദേശങ്ങൾ സമ്മതപത്രത്തിനുള്ള അപേക്ഷകൾ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോർക്കയിൽ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങൾ, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കിൽ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ ലഭ്യമാണ് .