രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കാ ണ് നീട്ടി യത്.രാജ്യാന്തര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ അംഗീകാരമുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ്
ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഇന്ത്യ സെപ്റ്റംബര്‍ 30 വരെ നീട്ടി. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്കാണ് നീട്ടിയത്. അതേസമയം, രാജ്യാന്തര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ അംഗീകാരമുള്ള വിമാനങ്ങള്‍ക്കും വിലക്ക് ബാധകമല്ലെന്ന് സിവില്‍ ഏവിയേഷന്‍ വ കുപ്പ് വ്യക്തമാക്കി. തെരഞ്ഞെടുത്ത റൂട്ടുകളില്‍ അനുവദിച്ചിട്ടുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതലാണ് അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ആഗസ്റ്റ് 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് മൂന്നാം തരംഗ ഭീഷണിയും മറ്റു രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നതും കണക്കി ലെടുത്താണ് നിയന്ത്രണം തുടരുന്നത്. നേരത്തെ, രണ്ടാം തരംഗത്തെ തുടര്‍ന്ന് ഏപ്രില്‍ മധ്യത്തോ ടെ 20 ഓളം രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങള്‍ മാത്രമാണ് ഇതിനിടെ സര്‍വീസ് നട ത്തിയത്.