English हिंदी

Blog

karshi

 

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിക്ക് തുടക്കമിട്ടു. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാരിന്റെ നൂറിന പദ്ധതിയുടെ ഭാഗമായാണ് കൃഷി ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടു കൂടി പദ്ധതി നടപ്പിലാക്കിയത്.

Also read:  'ഒരു പെണ്ണ് എന്ന പരിഗണന പോലും നല്‍കാതെ ആക്ഷേപം' ; സാമൂഹിക മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നതില്‍ മനംനൊന്ത് തൊഹാനി

കര്‍ഷകരുടെ അഭിവൃദ്ധി ഉറപ്പാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പദ്ധതിയെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ലഭ്യത കുറവ്, വര്‍ധിച്ച കൂലി, കൃഷി ഭൂമിയുടെ തുണ്ടുവത്കരണം എന്നീ കാരണങ്ങളാല്‍ സംസ്ഥാനത്ത് കാര്‍ഷിക വസ്തുക്കളുടെ ഉത്പാദന ചെലവ് കൂടി വരികയാണ്. അതിനാല്‍ സമയബന്ധിതമായി കൃഷിയിറക്കുന്നതിനും ഉത്പാദനചെലവ് കുറയ്ക്കുന്നതിനും കാര്‍ഷികവൃദ്ധികള്‍ നിര്‍വഹിക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരത്തിലുളള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത്. കാര്‍ഷിക യയന്ത്രവത്കരണത്തിലൂടെ പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും കൃഷി ലാഭകരമാക്കാമന്‍ സാധിക്കുമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരഭമായി കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിനായി വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.