English हिंदी

Blog

secreteriat

കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെ ന്നും അതിനായുള്ള അപേക്ഷകള്‍ പൊതുവിദ്യാ ഭ്യാസ സെക്രട്ടറിക്ക് സമര്‍പ്പി ക്കണമെന്നും വിദ്യാ ഭ്യാസ വകുപ്പ്

തിരുവനന്തപുരം: കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കി പൊതു വിദ്യാഭ്യാ സ വകുപ്പിന്റെ സര്‍ക്കുലര്‍. ഈ രംഗങ്ങളില്‍ പ്രവര്‍ ത്തിക്കുന്നതിന് മുന്‍കൂര്‍ അനുമതിവേണമെന്നും അതിനായുള്ള അപേക്ഷകള്‍ പൊതുവിദ്യാ ഭ്യാ സ സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമാണോ എന്നു വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അനുമതി ലഭിച്ച ശേഷം മാത്രമേ പ്രസി ദ്ധീകരിക്കാന്‍ പാടുള്ളൂ എന്നും സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബിജുമോന്‍ ജോസഫ് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

Also read:  ബസ് ജീവനക്കാരന്റെ മരണം കൊലപാതകം ; കൊന്നത് ടിക്കറ്റ് മെഷീന്‍ കൊണ്ട് തലയ്ക്കടിച്ച്, രണ്ട് സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗ ങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി ധാരാളം അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. ഈ അ പേക്ഷകള്‍ യഥാവിധി പരിശോധിക്കാതെ വിവിധ ഓഫീസുകളില്‍ നിന്നും സമര്‍പ്പിക്കുന്നതി നാല്‍ പല അപേക്ഷകളും മടക്കിനല്‍കേണ്ട സാഹചര്യവും കാലതാമസവും നേരിടുന്നു. ഈ സാഹചര്യ ത്തിലാണ് ഉത്തരവിറക്കിയതെന്നാണ് വി ദ്യാഭ്യാസ വകുപ്പ് പറയുന്നത്. കലാ സാഹിത്യ സാംസ്‌കാ രിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയു ന്നു.

Also read:  ബാഗേജില്‍ നിരോധിത ഉല്‍പന്നങ്ങളും കൂടുതല്‍ കറന്‍സിയും ; കര്‍ശനമായി വിലക്കി യു.എ.ഇ കസ്റ്റംസ്

പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിധേയമായി കലാ, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെടാന്‍ അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കു മ്പോ ള്‍ പാലിക്കേണ്ട ഏഴു നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ ഉള്ളത്.

  • അപേക്ഷകള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അഡ്രസ് ചെയ്യേണ്ടതാണ്
  • അപേക്ഷയോടൊപ്പം പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതാണ്
  • അപേക്ഷകള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം മാത്രമെ സമര്‍പ്പിക്കാന്‍ പാടുള്ളു
  • അപേക്ഷ വിശദമായ പരിശോധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വ്യക്തമായ ശുപാര്‍ശ ചെയ്യേണ്ടതാണ്
  • കലാ- സാഹിത്യ- സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രവര്‍ത്തനമേഖല വ്യക്തമാക്കേണ്ടതാണ്
  • സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനള്ള അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷ യോ ടൊപ്പം ആയതിന്റെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതും സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോ ഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുമാണ്
  • അനുമതി ലഭിച്ച ശേഷം മാത്രമെ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധികരിക്കാന്‍ പാടുള്ളു
Also read:  ദൈവത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയ ഡോക്ടര്‍