Web Desk
ന്യൂഡല്‍ഹി: കോവിഡ്-19 പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ നേഴ്സുമാരുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂടിക്കാഴിച്ച നടത്തി. മൂന്ന് മലയാളികൾ ഉൾപ്പടെ നാല് നേഴ്സുമാരുമായായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് രാഹുല്‍ സംസാരിച്ചത്.
കോവിഡ് കാലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ അനുഭവങ്ങൾ നഴ്സുമാർ രാഹുലുമായി പങ്കുവച്ചു. ഡല്‍ഹി എയിംസിലെ നേഴ്സായ വിപിൻ കൃഷ്ണൻ, ന്യൂസിലാന്‍റില്‍ ജോലിചെയ്യുന്ന അനു രംഗനാഥ്, ബ്രിട്ടനില്‍ ജോലിചെയ്യുന്ന ഷെറിന്‍ മോള്‍, ഓസ്ട്രേലിയയില്‍ നിന്ന് നരേന്ദ്ര സിംഗ് എന്നിവരാണ് രാഹുലുമായി സംസാരിച്ചത്.
Watch: In conversation with nurses on the Covid19 crisis. #WeSaluteHealthHeroes https://t.co/FF5B9CHsGt
— Rahul Gandhi (@RahulGandhi) July 1, 2020
ആദ്യഘട്ടത്തില്‍ വെറുമൊരു ഫ്ലൂ മാത്രമായാണ് കോവിഡിനെ കണ്ടതെന്നും സ്ഥിതി വഷളായതോടെയാണ് കാര്യഗൗരവം മനസിലാക്കിയതെന്നും നരേന്ദ്രസിംഗ് പറഞ്ഞപ്പോള്‍ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന്‍റെ കടുത്ത നിയന്ത്രണങ്ങളും അവരുടേ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുമാണ് കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ കാരണമായതെന്ന് അനു രാംനാഥ് പറഞ്ഞു.
അതേസമയം സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നേഴ്സുമാരുടെ ശമ്പളത്തിലെ വ്യത്യാസമാണ് വിപിന്‍ കൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത്. സ്വകാര്യ ആശുപത്രികള്‍ ശമ്പളം വെട്ടിച്ചുരുക്കുന്നതിലൂടെ നേഴ്സുമാര്‍ എങ്ങനെ കുടുംബത്തെ നോക്കുമെന്നും വിപിന്‍ ചോദിച്ചു. നിലവില്‍ കോവിഡ് ബാധിച്ച് ക്വാറന്‍റൈനില്‍ കഴിയുന്ന വിപിന്‍, രോഗം ബേധമാകുന്നതോടെ വീണ്ടും ജോലി ചെയ്യാന്‍ സന്നദ്ധനാണെന്നും വ്യക്തമാക്കി.