English हिंदी

Blog

WhatsApp Image 2022-06-28 at 12.26.30 PM (1)

ഇന്ത്യൻ സ്ഥാനപതി   സിബി ജോർജ്  ലോഗോ പ്രകാശനം ചെയ്തു .

പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പാസ് കോസ്   – കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു ലോഗോ പ്രകാശനം ചെയ്തു . 

 

                  പാസ്  കോസ് -ലോഗോ

Also read:  ഖര മാലിന്യത്തില്‍ നിന്ന് വൈദ്യുതി-ഷാര്‍ജയ്ക്ക് പിന്നാലെ ദുബായിയിലും പ്ലാന്റ്

 

പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പാസ് കോസ്   – കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു

 

 കുവൈറ്റ് സിറ്റി:പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ  പാസ് കോസ്    കുവൈറ്റ് ചാപ്റ്റർ ഒരു വർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ  സംഘടിപ്പിക്കുന്നു.

 കുവൈറ്റിലെ ഇന്ത്യൻ  സ്ഥാനപതിയും  പാലാ സെൻറ് തോമസ് കോളേജിലെ പൂർവ വിദ്യാർഥിയുമായ സിബി  ജോർജ് സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു  ഉദ്ഘാടനം നിർവഹിച്ചു  . പ്രസിഡന്റ് കിഷോർ സെബാസ്റ്റ്യൻ  അധ്യക്ഷത വഹിച്ചു .  ജനറൽ സെക്രട്ടറിറോജി മാത്യു സ്വാഗതം ആശംസിച്ചു . പാലാ സെൻറ്  തോമസ് കോളേജ് പ്രിൻസിപ്പൽ റവ . ഡോ . ജെയിംസ് ജോൺ മംഗലത്ത് , സ്ഥാപക പ്രസിഡൻറ് മോഹൻ ജോർജ് ,വനിതാ കോ-ഓർഡിനേറ്റർ ടീന ബിനോയ് ,മുൻ ഭാരവാഹികളായ സാജു പാറക്കൽ,കമൽ  രാധാകൃഷ്ണൻ ,എം. പി .വിനോദ് തുടങ്ങിയവർ സംസാരിച്ചു . ചാരിറ്റി  കനവീനർ അനൂപ് ജോൺ , ജോയിൻറ്  ട്രഷറർ ലിജോയി  കെല്ലി ,മറ്റ് പാസ് കോസ് അംഗങ്ങൾ  ചടങ്ങിൽ പങ്കെടുത്തു .  ട്രഷറർ ആന്റോഷ് ആൻറണി നന്ദി പറഞ്ഞു.